കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിപാര്‍ക്കില്‍ മാനുകള്‍ കുറയുന്നു

  • By Staff
Google Oneindia Malayalam News

കൊല്ലം : മഹാത്മാ ഗാന്ധി പാര്‍ക്കിലെ പുളളിമാനുകളുടെ എണ്ണം രണ്ടു വര്‍ഷത്തിനുളളില്‍ 40 ല്‍ നിന്നും രണ്ടായി കുറഞ്ഞത് ദുരൂഹമാകുന്നു.

മാനിറച്ചിയ്ക്കായി ഇവയെ കൊന്നൊടുക്കിയതാണെന്നാണ് സംശയം. 30 വര്‍ഷത്തിലേറെ പഴക്കമുളള പാര്‍ക്കില്‍ പുളളിമാനുകളുടെ എണ്ണം 40 ആയി ഉയര്‍ന്നത് റെക്കോര്‍ഡാണ്. എന്നാല്‍ ഇത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുളളില്‍ രണ്ടെണ്ണമായി കുറഞ്ഞു.

വന്യജീവി നിയമപ്രകാരം മാനുകളെ സംരക്ഷിക്കാന്‍ ബാധ്യതയുളള സിവില്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുളളതാണ് പാര്‍ക്ക്. എന്നാല്‍ മാനുകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ മറുപടിയില്ല.

കഴിഞ്ഞ 30 വര്‍ഷമായി പാര്‍ക്ക് സന്ദര്‍ശിക്കുന്നവരുടെ അഭിപ്രായത്തില്‍ മാനുകളുടെ എണ്ണം ഇപ്പോള്‍ 250നും 300നും ഇടയ്ക്ക് ആകേണ്ടതാണ്. പാര്‍ക്കിലെ മാനുകളുടെ എണ്ണത്തില്‍ സംഭവിച്ച കുറവ് വിശദീകരിക്കുന്ന രേഖകളൊന്നും ഇവിടെ ലഭ്യമല്ല. മാനുകള്‍ക്ക് രോഗം വന്ന് കൂട്ടത്തോടെ ചത്തതാണെങ്കില്‍ പോലും അതിനൊക്കെ രേഖകള്‍ കാണേണ്ടതാണ്.

അവശേഷിയ്ക്കുന്ന രണ്ടു മാനുകളില്‍ ഒരെണ്ണം രോഗം ബാധിച്ച് കിടപ്പിലായതോടെയാണ് എണ്ണത്തിലെ ദുരൂഹത പുറംലോകമറിഞ്ഞത്. മൃഗസ്നേഹികളുടെ സംഘടനയായ ദയയുടെ പ്രവര്‍ത്തകനും കൊല്ലം ജില്ലാ വെറ്റിനറി സര്‍ജനുമായ ഡോ. പി. കെ. ജേക്കബിന്റെ സംരക്ഷണയിലാണ് രോഗം വന്ന മാന്‍ ഇപ്പോള്‍.

ശരിയായ സംരക്ഷണം കിട്ടാത്തതു കൊണ്ടാണ് മാനുകളുടെ എണ്ണം കുറയുന്നതെന്നാണ് അധികാരികളുടെ വാദം. എന്നാല്‍ ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കില്‍ ഇങ്ങനെയൊരു പാര്‍ക്ക് നടത്തേണ്ട കാര്യമെന്തെന്നാണ് ജന്തുസ്നേഹികളുടെ ചോദ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X