കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരങ്ങള്‍ ബലിതര്‍പണം നടത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ക്കിടക വാവ് ദിവസമായ ആഗസ്റ് എട്ട് വ്യാഴാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.

ഈറന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് എള്ളും പൂവും കടലിലും പുഴയിലും അര്‍പ്പിച്ച് ബലിച്ചോര്‍ ബലിക്കാക്കയ്ക്ക് നേര്‍ന്ന് പിതൃക്കളെ ഓര്‍മ്മിച്ചുകൊണ്ട് ഒരുദിനം കൂടി കടന്നു പോവുകയാണ്.

തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലും ശംഖുംമുഖം കടപ്പുറത്തും വര്‍ക്കല പാപനാശത്തുമായിരുന്നു പ്രധാനമായി ബലി കര്‍മ്മങ്ങള്‍ നടന്നത്. ഇത് കൂടാതെ മറ്റ് പല സ്നാനഘട്ടങ്ങളിലും ബലിതര്‍പ്പണം നടന്നു.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സൗകര്യാര്‍ഥം മുന്‍കൂട്ടി ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

കന്യാകുമാരി ജില്ലയിലെ കന്യാകുമാരിയിലും കുഴിത്തുറയിലും വ്യാഴാഴ്ച നൂറുക്കണക്കിന് പേര്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിച്ചു.

അമ്പൂരി തേവരുകോണം ശ്രീ മഹാദേവര്‍ ക്ഷേത്രം, അമരവിള ഉദിയന്‍കുളങ്കര ശ്രീ ഭദ്രകാളിക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം, തിരുമല അണ്ണൂര്‍ ഭഗവതിക്ഷേത്രം, നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം മേജര്‍ മഹാദവേക്ഷേത്രം, തൃക്കടമ്പ് ക്ഷേത്രം, ഇളവനിക്കര, തത്തമല പൂവന്‍കടവ്, കഠിനംകുളം ശ്രീമഹാദേവര്‍ ക്ഷേത്രം, അരുവിക്കര, രാമേശ്വരം ശിവപാര്‍വതി ക്ഷേത്രം എന്നിവടങ്ങളിലെ തീര്‍ഥഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങളുണ്ട്. പാച്ചാളം ആവാടുതുറ കടപ്പുറം, മണക്കാട് ഇരുങ്കുളങ്ങരക്ഷേത്രം, കരുമം ഇടഗ്രാമം കടവില്‍ ശ്രീ ബാലഗണപതിക്ഷേത്രം, കേരളാദിത്യപുരം കേളമംഗലം ശ്രീ മഹാവിഷ്ണ കേന്ദ്രം, കാലടി ചെറുപഴഞ്ഞി ക്ഷേത്രക്കടവ്, ഊക്കോട് വേവിള ശ്രീ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലും വാവുബലിതര്‍പ്പണം നടന്നു.

കര്‍ക്കിടകത്തിലെ കറുത്തവാവ് ദിവസം പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നത് തെക്കന്‍ കേരളത്തില്‍ പ്രധാനമാണ്. ഈ ആചാരം വടക്കന്‍ കേരളത്തില്‍ കുറവാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X