കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതയില്‍ 7,792 ഹൃദയശസ്ത്രക്രിയകള്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ഹൃദയശസ്ത്രക്രിയയുടെ കാര്യത്തില്‍ എറണാകുളത്തെ അമൃത ഇന്‍സ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റിക്കാര്‍ഡിടുന്നു. കഴിഞ്ഞ നാലുവര്‍ഷത്തനുള്ളില്‍ ഇവിടെ 7,792 ഹൃദയശസ്ത്രക്രിയകള്‍ നടന്നു.

ഇതില്‍ അതിസങ്കീര്‍ണ്ണമായ ഹൃദയശസ്ത്രക്രിയകളും ഉള്‍പ്പെടുന്നു. ഹൃദയശസ്ത്രക്രിയയുടെ വിജയശതമാനത്തിന്റെ കാര്യത്തില്‍ അമൃത മെഡിക്കല്‍ സയന്‍സസ് അന്താരാഷ്ട്രനിലവാരത്തിനൊപ്പമെത്തിയതായും ആശുപത്രി ഡയറക്ടര്‍ ഡോ. പ്രേം നായര്‍ അവകാശപ്പെട്ടു.

1998ലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനകം മുതിര്‍ന്നവരുടെ ഹൃദയശസ്ത്രക്രിയകള്‍ 4291 എണ്ണവും, കുട്ടികളുടേത് 2612 എണ്ണവും തൊറാസിക്-വാസ്കുലാര്‍ ശസ്ത്രക്രിയകള്‍ 889 എണ്ണവും നടത്തി.

വെറും 1.9 കിലോഗ്രാം മാത്രം തൂക്കമുള്ള കുട്ടികളില്‍ പോലും ഇവിടെ വിജയകരമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി. അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിലും ഇവിടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X