കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ രേഖ : സഹായിക്കാന്‍ മുന്‍ ഡിജിപിയും?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മന്ത്രി തോമസിനെതിരെ വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുന്‍ ഡിജിപിയും സഹായിച്ചതായി സൂചന.

രേഖ തയ്യാറാക്കിയതില്‍ ഇദ്ദേഹം നേരിട്ട് പങ്കാളിയാണെന്നതിന് വ്യക്തമായ സൂചനകളൊന്നുമില്ല. എന്നാല്‍ സംശയിക്കപ്പെടുന്നവരുമായി മുന്‍ ഡിജിപിയ്ക്ക് അടുത്ത ബന്ധമുളളത് അന്വേഷണ ഉദ്യോഗസ്ഥരെ ഈ വഴിയ്ക്കും ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.

ശോഭന ജോര്‍ജ് എംഎല്‍എ, ക്രൈംബ്രാഞ്ച് ഡിഐജി എം. ജി. എ. രാമന്‍, മുന്‍ ഡിജിപി എന്നിവര്‍ പതിവായി ഒത്തു കൂടാറുളളത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഏതാനും നാള്‍ മുമ്പ് സര്‍വീസില്‍ നിന്നും വിരമിച്ചയാളാണ് ഈ മുന്‍ ഡിജിപി.

മുന്‍ ഡിജിപിയും അന്വേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ലക്ഷക്കണക്കിന് രൂപ പല കേന്ദ്രങ്ങളിലായി പലിശയ്ക്കു നല്‍കിയിട്ടുണ്ടെന്നും സംശയിക്കപ്പെടുന്നു. മേല്‍ പറഞ്ഞ മൂവര്‍ സംഘത്തിന്റെ ചര്‍ച്ച മുഴുവന്‍ അവിഹിത സ്വത്തു സമ്പാദനത്തെക്കുറിച്ചാണത്രേ.

വ്യാജ രേഖ ചമച്ചവരെ പുറത്തു കൊണ്ടു വരാന്‍ ഏതു തരത്തിലുളള അന്വേഷണവും നടത്തുമെന്ന നിലപാടിലാണ് പൊലീസ്. പോളിഗ്രാഫ് ടെസ്റ്, സത്യം പുറത്തു കൊണ്ടു വരാന്‍ ട്രൂത്ത് ഡ്രഗ് എന്നിവയൊക്കെ ആവശ്യമെങ്കില്‍ ഉപയോഗിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കര്‍ശനമായ അന്വേഷണം വേണമെന്നു തന്നെയാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുളളവരുടെ താല്‍പര്യമെങ്കിലും സംശയിക്കപ്പെടുന്ന ഉന്നതരെ ചോദ്യം ചെയ്യുന്നതടക്കമുളള നടപടികള്‍ക്ക് രാഷ്ട്രീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ശോഭന ജോര്‍ജിനെയടക്കം ചോദ്യം ചെയ്യുന്നതില്‍ നിന്നും പൊലീസിനെ വിലക്കിയിരിക്കുന്നത്.

ഡിഐജി എം.ജി.എ. രാമന്‍, അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാന്‍ അനാവശ്യമായി ഇടപെടുന്നു എന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കേസന്വേഷണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X