കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണത്തിന് തയ്യാര്‍: മഹാജന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനി ഭട്നഗറെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം സംബന്ധിച്ച ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍.

ശിവാനി കൊലക്കേസിലെ പ്രധാന പ്രതിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ രവികാന്ത് ശര്‍മയുടെ ഭാര്യ മധു ശര്‍മയാണ് ആഗസ്ത് 15 വെള്ളിയാഴ്ച മഹാജന് കൊലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചത്.

ചണ്ഡിഗഡിനടുത്തുള്ള പാഞ്ച്കുലയിലെ തന്റെ വീട്ടില്‍ വെച്ച് മധു ശര്‍മ തീര്‍ത്തും വികാരാധീനയായാണ് വാര്‍ത്താ ലേഖകരോട് സംസാരിച്ചത്. സര്‍ക്കാര്‍ പ്രമോദ് മഹാജനെ പോലൊരു കുറ്റവാളിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

വാര്‍ത്താ ലേഖകരോട് പിന്നീട് സംസാരിച്ചപ്പോള്‍ മധു ശര്‍മ ആത്മസംയമനം വീണ്ടെടുത്തിരുന്നു. മഹാജനെതിരായ വിമര്‍ശനത്തിന്റെ തീവ്രത കുറച്ച അവര്‍ തന്റെ ഭര്‍ത്താവ് കേസിലെ പ്രധാന പ്രതിയാണെങ്കില്‍ ശിവാനിയുമായി ടെലഫോണില്‍ സംസാരിച്ച മഹാജനടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടു.

അതേ സമയം ഈ ആരോപണം തന്നെ ഞെട്ടിപ്പിക്കുന്നതാണെന്നും ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും പ്രമോജ് മഹാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരുടെയും ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ തയ്യാറാണ്.

ഒരു കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാത്ത ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ നടത്തുന്ന പരിതാപകരമായ ഒരു ശ്രമമാണ് ഈ ആരോപണമെന്ന് മഹാജന്‍ പറഞ്ഞു.

അന്വേഷണത്തിന്റെ നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിന് പ്രമോദ് മഹാജന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ആര്‍. ദാസ് മുന്‍ഷി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X