കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ ചിങ്ങപ്പുലരി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ മലയാളവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ചിങ്ങപ്പുലരി എത്തി. ആഗസ്ത് 17 ശനിയാഴ്ച മലയാളികള്‍ പുതിയ മലയാളവര്‍ഷത്തെ വരവേല്ക്കും. മലയാള കലണ്ടര്‍ പ്രകാരം ശനിയാഴ്ച പുതിയ കൊല്ലം പിറക്കുകയാണ്. 1177ല്‍ നിന്ന് മലയാള കലണ്ടര്‍ 1178 ലേക്ക് കടക്കുന്നു.

വറുതിയുടെ കള്ളക്കര്‍ക്കിടകത്തിന് അറുതി വരുത്തി പിറക്കുന്ന പൊന്നിന്‍ചിങ്ങം പിറക്കുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഉത്സവംതന്നെയാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം ചിങ്ങപ്പിറവി വസന്തകാലത്തിന്റെ തുടക്കമാണ്. തൊടിയായ തൊടിയെല്ലാം പൂക്കളാല്‍ നിറയുന്ന കാലം. തെച്ചി, മന്ദാരം, പിച്ചകം, മുല്ല, കോളാമ്പി, മുക്കുറ്റി, ചെമ്പകം, തുമ്പ, കാടാറുമാസം തുടങ്ങി എണ്ണമറ്റ പൂക്കള്‍ വിരിഞ്ഞിറങ്ങുന്ന കാലമാണിനി.

ചിങ്ങപ്പിറവിയോടെ ഓണത്തിന്റെ കാത്തിരിപ്പിന് കുറെക്കൂടി ആവേശം കൂടുന്നു. ചിങ്ങപ്പിറവിയോടനുബന്ധിച്ച് കള്ളക്കര്‍ക്കിടകത്തിന്റെ പ്രതീകമായ ജേഷ്ടയെ അഥവാ മൂധേവിയെ അടിച്ചുപുറത്താക്കി മലയാളി വീടുകളിലെല്ലാം ശ്രീ ഭഗവതിയെ കുടിയിരുത്തും. ഇതിന്റെ ഭാഗമായി രാവിലെതന്നെ വീട്ടിലെ അംഗങ്ങളെല്ലാം വീടും തൊടിയും വൃത്തിയാക്കി, കുളിച്ച് കുറിതൊട്ട് ശ്രീഭഗവതിയെ കുടിയിരുത്തുന്ന ചടങ്ങ് നടത്തുന്ന പതിവുണ്ട്.

വിഷുക്കണിപോലെ ചിങ്ങപ്പുലരിയ്ക്കും കണി കാണുന്ന പതിവും ഉണ്ട്. പൂജാമുറിയില്‍ വിളക്ക്തെളിച്ച് ദൈവങ്ങളുടെ പടങ്ങള്‍വച്ച്, തൊടിയിലെ ധാരാളം പൂക്കളും ചെടികളും പാത്രത്തില്‍ ഒരുക്കിവച്ചാണ് കണികാണുക.

കേരളം ചിങ്ങപ്പുലരിയെ കര്‍ഷകദിനമായി കൊണ്ടാടുന്നു. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരളമാകെ ശനിയാഴ്ച കര്‍ഷകദിനം ആചരിക്കും. ഇതിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കും. പക്ഷെ കാര്‍ഷികമേഖല തകര്‍ച്ചയെ നേരിടുന്ന ഇക്കാലത്ത് കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഈ പൊന്നിന്‍ ചിങ്ങം ആഹ്ലാദിക്കാന്‍ വകനല്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X