കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിങ്ങം പിറന്നു; കനത്ത മഴയത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : പുതിയ മലയാള വര്‍ഷത്തിന്റെ വരവറിയിക്കുന്ന ചിങ്ങപ്പുലരി പിറന്നത് കനത്ത മഴയത്ത്. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നതുമൂലമാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

കേരളത്തിലെങ്ങും നല്ല മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊടുങ്ങല്ലൂരിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 13 സെന്റീമീറ്റര്‍. ആലുവയില്‍ 12 സെന്റീമീറ്ററും മാവേലിക്കര, കാഞ്ഞങ്ങാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ 11 സെന്റീമീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി.

സമൃദ്ധിയിലേക്ക് മിഴിതുറക്കുന്ന പൊന്നിന്‍ ചിങ്ങപ്പുലരിയെ പാരമ്പ്യത്തിന്റെ നിറവോടെയാണ് മലയാളികുടുംബങ്ങള്‍ വരവേറ്റു. വറുതിയുടെ നാളുകള്‍ നല്കിയ കര്‍ക്കിടകത്തോട് വിടചൊല്ലി, ഐശ്വര്യത്തിന്റെ വെളിച്ചമായെത്തിയ ചിങ്ങമാസത്തെ രാവിലെ കുളിച്ച് കുറിതൊട്ടാണ് മലയാളികള്‍ സ്വീകരിച്ചത്. ശ്രീഭഗവതിയെ കുടിയിരുത്തുന്ന ദിവസമായതിനാല്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടന്നു. ശ്രീഭഗവതിയ്ക്ക് പൂജയ്ക്ക്വയ്ക്കാന്‍ നാട്ടിന്‍പുറങ്ങളില്‍ മുക്കുറ്റിപ്പൂക്കളും ആനടിയനും മുയല്‍ച്ചെവിയനും തേടിയിറങ്ങിയ കുട്ടികള്‍ ഓണത്തിന്റെ സ്മരണയുണര്‍ത്തി. ഓണസ്മരണകള്‍ മലയാളമണ്ണില്‍ കനംവയ്ക്കുകയാണ് ഇനിയുള്ള ദിവസങ്ങളില്‍.

സര്‍ക്കാര്‍ നേതൃത്വത്തില്‍ കേരളമാകെ കര്‍ഷകദിനം കൊണ്ടാടി. ഇതിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കുന്ന ചടങ്ങുകള്‍ നടന്നു.

ഓണക്കാലത്ത് അപ്രതീക്ഷിതമായി കനത്ത മഴ പെയ്തത് വഴിയോരക്കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. തിരുവോണത്തിന് നാലു ദിവസം മാത്രം അവശേഷിയ്ക്കെ വിപണിയില്‍ മഴ മാന്ദ്യം സൃഷ്ടിയ്ക്കുമെന്ന ആശങ്ക ശക്തമാണ്. എന്നാല്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ നിരാശരായിരുന്ന കര്‍ഷകര്‍ക്ക് ഈ മഴ അനുഗ്രഹമാവുകയാണ്.

വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X