കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎന്‍എ ടെസ്റ് : തയ്യാറല്ലെന്ന് മഹാജന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ശിവാനിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ തന്നെ ഡിഎന്‍എ ടെസ്റിന് വിധേയനാക്കണമെന്ന ആവശ്യം കേന്ദ്ര മന്ത്രി പ്രമോദ് മഹാജന്‍ തളളിക്കളഞ്ഞു.

കുഞ്ഞിന്റെ പിതൃത്വത്തില്‍ അതിന്റെ അച്ഛന് സംശയമില്ല. മൂന്നാമതൊരാള്‍ക്കുണ്ടാകുന്ന സംശയത്തിന്റെ പേരില്‍ ഡിഎന്‍എ ടെസ്റിന് തുനിഞ്ഞാല്‍ ഈ ലോകത്ത് എല്ലാവര്‍ക്കും ടെസ്റ് നടത്തേണ്ടി വരും- മഹാജന്‍ പറഞ്ഞു.

മാതാവ് നഷ്ടപ്പെട്ട് പിതാവിന്റെ സംരക്ഷണയില്‍ കഴിയുന്ന നാലു വയസുളള കുട്ടിയുടെ ഭാവിയും ആരോപണമുന്നയിക്കുന്നവര്‍ ഓര്‍ക്കണം. ലാഘവത്തോടെ ആവശ്യപ്പെടാവുന്നതല്ല ഡിഎന്‍എ ടെസ്റ്. ഇത് എന്‍ഡിഎ ടെസ്റല്ലെന്നും മഹാജന്‍ ഓര്‍മ്മിപ്പിച്ചു.

കൊല്ലപ്പെട്ട ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനി ഭട്നഗറിന്റെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജനെ ഡിഎന്‍എ ടെസ്റിന് വിധേയനാക്കണമെന്ന് ആര്‍. കെ. ശര്‍മ്മയുടെ മകള്‍ കോമള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍. കെ. ശര്‍മ്മയെ ഡിഎന്‍എ ടെസ്റിന് വിധേയനാക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ടെസ്റിന്റെ ഫലം നെഗറ്റീവ് ആയാല്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജനെയും ഡിഎന്‍എ ടെസ്റിന് വിധേയനാക്കണമെന്ന ശര്‍മ്മയുടെ നിബന്ധനയാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിയത്.

കുഞ്ഞിന്റെ പിതൃത്വം ചൂണ്ടിക്കാട്ടി തന്നെ വിവാഹം കഴിക്കണമെന്ന് ശിവാനി ആര്‍. കെ. ശര്‍മ്മയെ നിര്‍ബന്ധിച്ചിരുന്നതായി സൂചനകളുണ്ട്. ശിവാനിയ്ക്കു കുഞ്ഞു പിറന്നപ്പോള്‍ ആദ്യം അറിയിച്ചത് ശര്‍മ്മയെയാണെന്ന് ശിവാനിയുടെ സഹോദരി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഡിഎന്‍എ ടെസ്റിലൂടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനോട് ശിവാനിയുടെ ഭര്‍ത്താവ് രാകേഷ് ഭട്നഗര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ടെസ്റ് നടത്തുന്നത് ഉചിതമാണോ എന്നും പൊലീസ് സംശയിക്കുന്നു.

ശിവാനിയുടെ കൊലയ്ക്കു പിന്നില്‍ ഭര്‍ത്താവ് രാകേഷ് ഭട്നഗര്‍ ആണെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചിരുന്നത്. ലൈ ഡിറ്റക്ടര്‍ പരിശോധനയുള്‍പ്പെയുളള വിശദമായ അന്വേഷണത്തിനു ശേഷമാണ് രാകേഷിന് കൊലയില്‍ പങ്കില്ലെന്ന് വ്യക്തമായത്.

ശിവാനിയുടെ ഇ-മെയില്‍ പാസ്വേര്‍ഡ് രവികാന്ത് എന്നാണെന്ന് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥനായ രവികാന്ത് ശര്‍മ്മയിലേയ്ക്ക് തിരിഞ്ഞത്. ഐ. കെ. ഗുജ്റാള്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അവസരത്തിലാണ് രവികാന്ത് ശര്‍മ്മ ശിവാനിയുമായി അടുപ്പത്തിലായത്.

പിന്നീട് ഇവര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ശര്‍മ്മ മുംബൈ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുമ്പോഴാണ് ബന്ധം കൂടുതല്‍ ദൃഢമായത്. ശിവാനിയ്ക്ക് കുഞ്ഞ് പിറന്നതിന് ശേഷം ഗാസിയാബാദിലെ ഒരു ഹോട്ടലില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X