കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സാഹത്തിമിര്‍പ്പില്‍ ഓണം കൊണ്ടാടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സമൃദ്ധിയുടെ സ്മരണയില്‍ ലോകമെങ്ങുമുളള മലയാളികള്‍ ഉത്സാഹപൂര്‍വം തിരുവോണം ആഘോഷിച്ചു.

മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ യുവജന സംഘടനകളും ക്ലബുകളും നാടാകെ അത്തപ്പുക്കളങ്ങളൊരുക്കി. തോവാളയില്‍ നിന്നെത്തിയ പൂക്കള്‍ക്ക് തീവിലയായതിനാല്‍ പൂക്കളങ്ങള്‍ ഒരുക്കിയത് ചായം ചേര്‍ത്ത കല്ലുപ്പു കൊണ്ടാണ്.

അമ്പലങ്ങളില്‍ അഭുതപൂര്‍വമായ ഭക്തജനത്തിരക്കാണ് തിരുവോണനാളില്‍ അനുഭവപ്പെട്ടത്. പഴവങ്ങാടി ഗണപതി ക്ഷേത്രം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ശ്രീകണ്േഠശ്വരം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ അതിരാവിലെ ഭക്തര്‍ തൊഴാനെത്തി. പലരും അമ്പലങ്ങളില്‍ മഞ്ഞക്കോടി കാഴ്ച വച്ചു.

ഓണസദ്യയുടെ തിരക്കിലായിരുന്നു വീട്ടമ്മമാര്‍. വ്യത്യസ്ത തരം പായസങ്ങളും കാളനും ഓലനും അവിയലും ഉപ്പേരിയും ഒരുക്കി മലയാളികള്‍ സമൃദ്ധമായ ഓണസദ്യയുണ്ടു. സര്‍വ വിഭവങ്ങളോടും കൂടി ഹോട്ടലുകളില്‍ ഒരുക്കിയ ഓണസദ്യയുണ്ണാന്‍ വിദേശികളും കൂടി. മസ്ക്കറ്റ് ഹോട്ടല്‍, ചൈത്രം, കോവളത്തെ വിവിധ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഓണസദ്യയുണ്ടായിരുന്നു. ചൈത്രത്തിലെ നാടന്‍ ഭക്ഷ്യമേളയും പായസമേളയും ഒട്ടേറെപ്പേരെ ആകര്‍ഷിച്ചു.

നഗരത്തിലെ അനാഥ മന്ദിരങ്ങളിലും തിരുവോണം ഗംഭീരമായി ആഘോഷിച്ചു. ശ്രീ ചിത്രാ പുവര്‍ ഹോമില്‍ അഭ്യുദയകാംക്ഷികള്‍ ഓണസദ്യയൊരുക്കി. സത്യസായി ട്രസ്റും ഓണത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ ആസുത്രണം ചെയ്തിരുന്നു.

കുമരകം ബോട്ടപകടവും സാമ്പത്തിക പ്രതിസന്ധിയും കാരണം സര്‍ക്കാര്‍ വക ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയെങ്കിലും സംസ്ക്കാരിക വകുപ്പ് സംഘടിപ്പിച്ച ഓണപ്പരിപാടികള്‍ക്ക് വന്‍ ജനത്തിരക്കായിരുന്നു. പൂജപ്പുര സ്റേഡിയത്തില്‍ നടന്ന പിന്നണി ഗായകന്‍ പി. ജയചന്ദ്രന്റെ ഗാനമേള ധാരാളം പേരെ ആകര്‍ഷിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X