Get Updates
Get notified of breaking news, exclusive insights, and must-see stories!

നെറ്റ് ഫോണ്‍: സൗജന്യം തടയുന്നു

കൊച്ചി: നെറ്റിലൂടെ ശബ്ദസന്ദേശങ്ങള്‍ സൗജന്യമായി അയക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റുകള്‍ക്ക് വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍(ഐഎസ്പി) വിലക്കേര്‍പ്പെടുത്തിത്തുടങ്ങി. ഇന്റര്‍നെറ്റ് ടെലിഫോണ്‍ സര്‍ക്കാര്‍ നിയമവിധേയമാക്കിയതോടെയാണ് ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ (ഐഎസ്പി) ഈ നീക്കം.

ഇന്റര്‍നെറ്റു വഴി ഫോണ്‍ ചെയ്യാന്‍ സൗജന്യ സഹായം നല്കിവരുന്ന വെബ്സൈറ്റുകളിലേക്ക് ഇനി മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നയാള്‍ക്ക് ഇന്ത്യയില്‍ നിന്ന് കടക്കാനാവില്ല. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സൗജന്യ വെബ്സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സില്ലെന്നതാണ് ഐഎസ്പികള്‍ പറയുന്ന കാരണം.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായുള്ള (ട്രായ്) കരാര്‍ പ്രകാരം ശബ്ദസന്ദേശങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കടത്തിവിടാനുള്ള ലൈസന്‍സ് ഐഎസ്പികള്‍ക്ക് മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഐഎസ്പികള്‍ക്ക് നോഡുകളുള്ള പ്രദേശങ്ങളില്‍ മാത്രമേ ശബ്ദസന്ദേശങ്ങള്‍ ഇന്റര്‍നെറ്റ് വഴി അയക്കാനാകൂ.- പ്രമുഖ ഐഎസ്പികളിലൊന്നായ സത്യം ഇന്‍ഫോവേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

ശബ്ദസന്ദേശങ്ങള്‍ നെറ്റ് വഴി സൗജന്യമായി അയയ്ക്കാന്‍ സഹായിക്കുന്ന വോയ്സ്.കോം, ഫ്രീഫോണ്‍.കോം, ഡയല്‍പാഡ്.കോം, പിസി2ഫോണ്‍.കോം എന്നീ വെബ്സൈറ്റുകളെ സത്യം ഇന്‍ഫോവേ നിരോധിച്ചുകഴിഞ്ഞു. ഞങ്ങള്‍ തുടക്കം മുതലേ ഇത് ചെയ്തിരുന്നു. ഈ സൈറ്റുകളിലെ വിവരങ്ങള്‍ ലഭിക്കുന്നതില്‍നിന്ന് നെറ്റ് ഉപയോക്താവിനെ ഞങ്ങള്‍ തടയില്ല. പക്ഷെ ഈ സൈറ്റുപയോഗിച്ച് ശബ്ദസന്ദേശങ്ങള്‍ അയക്കുന്നതിനെ മാത്രമാണ് ഞങ്ങള്‍ തടയുന്നത്. - അദ്ദേഹം പറഞ്ഞു.

ഈ വെബ്സൈറ്റുകള്‍ ഒന്നുകില്‍ ഐഎസ്പി ലൈസന്‍സ് നേടണം, അതല്ലെങ്കില്‍ ലൈസന്‍സുള്ള ഒരു ഐഎസ്പിയിലൂടെ അവരുടെ സേവനം വാഗ്ദാനം ചെയ്യണം എന്നതാണ് ഐഎസ്പികളുടെ പൊതുനിലപാട്. ഐഎസ്പി ലൈസന്‍സെടുക്കാന്‍ ഈ സൗജന്യവെബ്സൈറ്റുകളോട് ആവശ്യപ്പെടുമെന്ന് ഐഎസ്പികളുടെ ദേശീയ സംഘടന പറയുന്നു. എംഎസ്എന്‍, യാഹൂ എന്നീ വെബ്സൈറ്റുകള്‍ ശബ്ദമുപയോഗിച്ചുകൊണ്ട് സൗജന്യമായി ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്നതിനെയും ഐഎസ്പികള്‍ ചോദ്യം ചെയ്യുന്നുണ്ട്.

തങ്ങളുടെ വരിക്കാരെ സൗജന്യവെബ്സൈറ്റുകളിലേക്ക് ചെല്ലുന്നതില്‍ നിന്ന് തടയാന്‍ സാങ്കേതികമായി ഐഎസ്പികള്‍ക്ക് കഴിയുമെങ്കിലും ഈ നീക്കം ഒരു പക്ഷെ വരിക്കാരെ നഷ്ടപ്പെടാനും കാരണമാക്കിയേക്കും എന്ന ഭയം ഐഎസ്പികള്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+