കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബോര്‍ഡിന്റെ പരാജയ കാരണം ദീര്‍ഘ വീക്ഷണമില്ലാത്തത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദീര്‍ഘവീക്ഷണമില്ലാത്ത ആസൂത്രണമാണ് വൈദ്യുതി ബോര്‍ഡിന്റെ പരാജയത്തിന് കാരണമെന്ന് സി പി ഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പി കെ വാസുദേവന്‍ നായര്‍.

പാര്‍ട്ടിയുടെ മാസികയായ നവയുഗത്തിലെഴുതിയ ലേഖനത്തിലാണ് പി കെ വി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഘലാ സ്ഥാപനങ്ങളില്‍ നിന്നുമായി 3500 കോടി രൂപയാണ് പിരിഞ്ഞ് കിട്ടാനുള്ളത്. ഇത് പിരിഞ്ഞ് കിട്ടിയാല്‍ നിരക്ക് കൂട്ടേണ്ട ആവശ്യം ഇല്ല.

കുടിശിക നല്‍കേണ്ടവര്‍ക്ക് അത് ഒറ്റ തവണയായി നല്‍കുക എളുപ്പമല്ല. പ്രശ്നം പരിഹരിയ്ക്കാന്‍ വേണ്ട നയ പരിപാടികളാണ് സര്‍ക്കാര്‍ കരണ്ടെത്തേണ്ടത്. ട്രാന്‍സ്മിഷന്‍ നഷ്ടവും വൈദ്യുതി മോഷണവും ഒഴിവാക്കാനുളള പദ്ധതി ഒന്നും തന്നെ സര്‍ക്കാരിനില്ല. ചെറികിട ജല പദ്ധതികള്‍ നടപ്പാക്കാനായി സര്‍ക്കാര്‍ ശ്രമിയ്ക്കുന്നില്ല.

കഴിഞ്ഞ 15 മാസം കൊണ്ട് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനവിരുദ്ധ ഭരണം നടത്തി റെക്കോഡിട്ടിരിയ്ക്കുകയാണ് ആന്റണിയുടെ യു ഡി എഫ് സര്‍ക്കാര്‍. പി കെ വി അഭിപ്രായപ്പെട്ടു. നാട്ടിലെ ക്രമസമാധാന നിലയും അപ്പാടെ തകര്‍ന്നിരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X