Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55ല്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്ന നിര്‍ദേശം ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനിടയില്ല.

ദില്ലിയില്‍ ചേര്‍ന്ന ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച കേന്ദ്രത്തിന്റെ നയത്തോട് അനുകൂലമായ സമീപനമാണ് സംസ്ഥാന ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്തേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച തീരുമാനമെടുക്കാവൂ എന്നാണ് കേന്ദ്രത്തിന്റെ നയം.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന തീരുമാനം ഭാവിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം പഴയതുപോലെയാക്കണമെന്ന് വരെ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

കേരളമുള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളൊഴികെ മിക്ക സംസ്ഥാനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ യു ഡി എഫ് സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടെങ്കിലും ഒരു വലിയ വിഭാഗം യുവാക്കള്‍ തൊഴില്‍രഹിതരായിരിക്കെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ നിയമനം നിരോധിക്കണമെന്നും ഡി എ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നുമാണ് ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന മറ്റ് നിര്‍ദേശങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+