കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരില്‍ ക്രിസ്ത്യന്‍മേധാവിത്വം: വെള്ളാപ്പള്ളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ക്രിസ്ത്യന്‍ മേധാവിത്വത്തിലേക്ക് നീങ്ങുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവസമുദായത്തിന്റെ പരാതികള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ 12 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളി ഈ ആരോപണമുന്നയിച്ചത്.

വിദ്യാഭ്യാസസ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും ക്രിസ്ത്യന്‍ സമുദായം വെട്ടിപ്പിടിക്കുകയാണ്. മന്ത്രിമാര്‍ ഓരോ സമുദായത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫില്‍ പോലും ഒരൊറ്റ ഈഴവന്‍ പോലുമില്ല. - അദ്ദേഹം ആരോപിച്ചു.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫ് നിയമനത്തില്‍ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. മന്ത്രി കെ.എം. മാണിയുടെ വകുപ്പിലുള്ള അഞ്ച് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരില്‍ നാലുപേരും ക്രിസ്ത്യാനികളാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫിലും മന്ത്രിമാരുടെ കീഴിലുള്ള സ്ഥാപനങ്ങളിലും നടന്ന നിയമനങ്ങളുടെ സമുദായം തിരിച്ചുള്ള കണക്കെടുത്തിട്ടുണ്ട്. ഈ ലിസ്റ് വൈകാതെ പുറത്തുവിടും. - വെള്ളാപ്പള്ളി പറഞ്ഞു.

ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളെജുകള്‍ക്ക് ഡിഗ്രി, പി.ജി. കോഴ്സുകള്‍ അനുവദിച്ചതിലും ചട്ടങ്ങള്‍ ലംഘിച്ചു. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത സമുദായങ്ങള്‍ക്ക് പ്ലസ് വണ്ണിന് 25 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രി നാലകത്ത് സൂപ്പിയുടെ തീരുമാനം ആന്റണി സര്‍ക്കാര്‍ മണിക്കൂറുകള്‍ക്കകം തിരുത്തി. ഈ കൊടുംവഞ്ചനയില്‍ യോഗം പ്രതിഷേധിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

ആന്റണി സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നത് സര്‍പ്പയജ്ഞക്കാരനെപ്പോലെയാണ്. ഉഗ്രവിഷമുള്ള സര്‍പ്പം തന്നെ കടിക്കാതെയും അവ പരസ്പരം കടിക്കാതെയും ആന്റണിയ്ക്ക് നോക്കേണ്ടതുണ്ട്. - വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പട്ടം പറത്തേണ്ട പയ്യനാണ്. നാലകത്ത് സൂപ്പിയ്ക്കെതിരെ ഗണേഷ്കുമാര്‍ നടത്തിയ പ്രസ്താവന ബാലിശമാണ്. ഗണേഷിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയാണ് ഗതാഗതമന്ത്രിസ്ഥാനം കയ്യാളേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗതാഗതവകുപ്പ് ശരിയാംവണ്ണം നടന്നുപോകുന്നത് ബാലകൃഷ്ണപിള്ളയുടെ ഉപദേശം മൂലമാണ്. - വെള്ളാപ്പള്ളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X