കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം തട്ടകത്തില്‍ വിഎസിന് നേട്ടം

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട നടപടി വി.എസ്. അച്യുതാനന്ദന് സ്വന്തം ജില്ലയില്‍ നേട്ടമായി. വിഎസ് പക്ഷത്തെ തന്ത്രപരമായ നീക്കത്തിലൂടെ തറപറ്റിച്ച് ജി. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാകമ്മിറ്റി പിടിച്ചെടുത്ത അന്നുതൊട്ടുള്ള വിഎസിന്റെ കരുനീക്കം ഫലപ്രദമായിരിക്കുന്നു.

ഇക്കഴിഞ്ഞ ജനവരി 15ന് ഹരിപ്പാട് നടന്ന ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 46 അംഗങ്ങളില്‍ എല്ലാവരും വിഎസ് വിരുദ്ധരായിരുന്നു. പഴയ സിഐടിയു ലോബിയും പിണറായി പക്ഷവും യോജിച്ചാണ് വിഎസ് പക്ഷത്തെ തോല്പിച്ചത്.

തിരഞ്ഞെടുപ്പ് ഫലം വന്ന അന്നുതന്നെ വിഎസ് പൊളിറ്റ്ബ്യൂറോയ്ക്കും സംസ്ഥാനനേതൃത്വത്തിനും ആലപ്പുഴയില്‍ നടന്ന അട്ടിമറിയെപ്പറ്റി പരാതിയയച്ചിരുന്നു. അച്യുതാനന്ദന്‍ പക്ഷക്കാര്‍ ഔദ്യോഗികപാനല്‍ അവതരിപ്പിക്കും മുമ്പ് ജി. സുധാകരന്റെ നേതൃത്വത്തിലുള്ള വിരുദ്ധപക്ഷം ബദല്‍ പാനല്‍ തയ്യാറാക്കി ജില്ലാസമ്മേളനപ്രതിനിധികള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. ഇത് വിഭാഗീയപ്രവര്‍ത്തനമാണെന്നായിരുന്നു വിഎസിന്റെ ആരോപണം.

കേന്ദ്രകമ്മിറ്റിയുടെയും സംസ്ഥാനകമ്മിറ്റിയുടെയും നിര്‍ദേങ്ങള്‍ക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് അച്യുതാനന്ദന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ പാലൊളി മുഹമ്മദ്കുട്ടി, പി. കരുണാകരന്‍, എ. വിജയരാഘവന്‍ എന്നിവരടങ്ങുന്ന കമ്മിഷന്‍ അന്വേഷണം തുടങ്ങിയത്. ഈ കമ്മിറ്റി വിഭാഗീയപ്രവര്‍ത്തനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആലപ്പുഴജില്ലാകമ്മിറ്റി പിരിച്ചുവിട്ടത്. ഇപ്പോഴത്തെ ജില്ലാസെക്രട്ടറി ജി. സുധാകരനെ പുറത്താക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X