കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടനാശത്തിനുള്ള ആയുധങ്ങളില്ല: ഇറാഖ്

  • By Staff
Google Oneindia Malayalam News

യുണൈറ്റഡ് നേഷന്‍സ്: യുഎസ് ആരോപിക്കുന്നതു പോലെ തങ്ങളുടെ പക്കല്‍ കൂട്ടനാശത്തിനുള്ള ആയുധങ്ങളൊന്നുമില്ലെന്ന് ഇറാഖ് . ആണവ-രാസ-ജൈവായുധങ്ങളൊന്നും തന്നെ തങ്ങളുടെ പക്കല്‍ ഇല്ല.- ഐക്യരാഷ്ട്രസഭയില്‍ ഇറാഖ് വിദേശമന്ത്രി നജി സബ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിനെ നശിപ്പിക്കുക വഴി മധ്യേഷ്യയിലെ എണ്ണസമ്പത്തിനെ നിയന്ത്രിക്കുകയാണ് യുഎസ് ലക്ഷ്യമാക്കുന്നതെന്നും നജി സബ്രി പറഞ്ഞു. മധ്യേഷ്യയിലെ എണ്ണസമ്പത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക വഴി ലോകത്തിന്റെയാകെ സാമ്പത്തികനയങ്ങള്‍ നിയന്ത്രിക്കുകയെന്നതാണ് യുഎസിന്റെ ലക്ഷ്യം.

ഈ ദൗത്യത്തില്‍ യുഎസ് വിജയിച്ചാല്‍ ഓരോ രാജ്യങ്ങളും എത്ര എണ്ണ വാങ്ങണം, ഏത് വിലയ്ക്ക് വാങ്ങണം എന്നീകാര്യങ്ങളെല്ലാം യുഎസ് തീരുമാനിക്കും. ഇറാഖിന്റെ കയ്യില്‍ കൂട്ടനാശത്തിനുതകുന്ന ആയുധങ്ങളില്ലെന്ന് തെളിയിക്കാന്‍ ഏത് രാജ്യത്തെ പ്രതിനിധിയെയും ഇറാഖിന്റെ ഏത് ഭാഗം സന്ദര്‍ശിക്കാനും ഇറാഖ് അനുവദിക്കും. - അദ്ദേഹം പറഞ്ഞു.

യുഎസിന് ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങളെ ഇനി വഞ്ചിക്കാനാവില്ല. ഇറാഖിനെതിരെ യുഎസ് നടത്തുന്ന തെറ്റുകള്‍ക്ക് ഇനി ധാര്‍മ്മിക-നിയമപിന്തുണ ഒരിടത്തുനിന്നും ലഭിക്കുകയില്ല.

എന്നാല്‍ ഈ പ്രസ്താവനയെ യുഎസ് നിഷേധിച്ചു. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കുക അല്ലെങ്കില്‍ മറ്റൊരാളെക്കൊണ്ട് പകരം വയ്ക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും യുഎസ് പ്രതിനിധി ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X