കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷര്‍ ധാമിലെ തീവ്രവാദികളെ കൊന്നു

  • By Staff
Google Oneindia Malayalam News

ഗന്ധിനഗര്‍: ഗുജറാത്തിലെ അക്ഷര്‍ധാം സ്വാമി നാരായണ ക്ഷേത്രത്തില്‍ പ്രവേശിച്ച മൂന്ന് തീവ്രവാദികളെ ദേശീയ സുരക്ഷാസേനയിലെ ഒളിപ്പോരാളികള്‍ വെടിവച്ച് കൊന്നു.

തീവ്രവാദികളുടെ ആക്രമണത്തില്‍ ആകെ മരിച്ചത് 29 പേരാണ്. ആശുപത്രിയില്‍ സാരമായ പരിക്കുകളോടെ പലരും ഉണ്ട്.

സെപ്തംബര്‍ 25 ബുധനാഴ്ച അതിരാവിലെ രണ്ട് മണിയോടെയാണ് ഒളിപ്പോരാളികള്‍ ക്ഷേത്രത്തിനുള്ളില്‍ കടന്നത്. രാവിലെ ആറ് മണിയെടെ രണ്ട് തീവ്രവാദികളെ കൊന്നു.

തീവ്രവാദികള്‍ക്ക് എതിരെ നടത്തിയ ആക്രമണത്തില്‍ ഒരു സുരക്ഷാ സേനാ ഭടനും മരിച്ചു. ആറ് സുരക്ഷാ ഭടന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഗ്രനേഡുകളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. തീവ്രവാദികള്‍ ഏത് സംഘടനയില്‍ പെട്ടവരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഒരു സംഘടനയും ഇതുവരെ ആക്രമണത്തിന്റെ അവകാശം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ മരിച്ച തീവ്രവാദികളുടെ പോക്കറ്റില്‍ നിന്ന് തെഹറീക് എ കസാസ് എന്ന സംഘടനയുടെ കടലാസുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബുധനാഴ്ച രാവിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചു. മരിച്ച തീവ്രവാദികളുടെ ശരീരത്തില്‍ നിന്ന് 17 ഗ്രനേഡുകള്‍ കണ്ടെടുത്തതായി നരേന്ദ്രമോഡി പറഞ്ഞു.

ക്ഷേത്രത്തിനുള്ളില്‍ കടന്ന തീവ്രവാദികള്‍ മികച്ച പരിശീലനം നേടിയവരാണെന്ന് ദേശീയ സുരക്ഷാ സേനാ ഡയറക്ടര്‍ ജനറല്‍ ടി മിശ്ര പറഞ്ഞു. പട്ടാള വേഷത്തിലാണ് ഇവര്‍ ക്ഷേത്രത്തിനുള്ളില്‍ കടന്നത്. ഇത് ഗുജറാത്തില്‍ തന്നെയുള്ള തീവ്രവാദികളാണെന്ന് കരുതുന്നില്ല. ദേശീയ സുരക്ഷാസേനയ്ക്ക് പുറമേ ബി എസ് എഫ്, സി ആര്‍ പി എഫ് എന്നീ സേനകളില്‍ നിന്നുള്ള ഭടന്മാരും തീവ്രവാദികള്‍ക്ക് എതിരെയുള്ളആക്രമണത്തില്‍ പങ്ക് ചേര്‍ന്നു. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷാസേന ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തു.

ക്ഷേത്രത്തിനുളളില്‍ പലസ്ഥലത്തും രക്തം തളം കെട്ടികിടക്കുകയാണ്. ക്ഷേത്രത്തിലെ വോളന്റിയര്‍മാര്‍ സേനയിലെ അംഗങ്ങള്‍ക്ക് ബിസ്കറ്റും ചായയും വിതരണം ചെയ്യുകയാണ്.

ക്ഷേത്രത്തിനകത്ത് ഇപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ തിരക്കാണ്. വിദേശ ഫോട്ടൊഗ്രാഫര്‍മാരും മാദ്ധ്യമ പ്രവര്‍ത്തകരും ഇതിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X