കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിയുടെ ജന്മദിനം ആഘോഷിച്ചു

  • By Staff
Google Oneindia Malayalam News

കൊല്ലം: ആയിരക്കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ അമൃതാനന്ദമയിയുടെ 49ാം ജന്മദിനം ആഘോഷിച്ചു. വള്ളിക്കാവിലെ അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഭക്തര്‍ പാദപൂജയും പൂര്‍ണ്ണകുംഭവും നല്കി അമ്മയെ വണങ്ങി.

അക്രമവാര്‍ത്തകളുടെ ഇടയില്‍ തനിക്ക് ജന്മദിനം ആഘോഷിക്കാന്‍ ഒട്ടും സന്തോഷമില്ലെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ഇന്ത്യയില്‍ ഇനിയുണ്ടാകേണ്ടത് അധ്യാത്മിക വിപ്ലവമാണെന്നും അവര്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ കടന്ന് ഭക്തരെ വരെ ആക്രമിക്കുന്ന ഇക്കാലത്ത് അമ്മയുടെ സേവനങ്ങള്‍ മഹത്തരമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്രനിയമമന്ത്രി ജന കൃഷ്ണമൂര്‍ത്തി പറഞ്ഞു.

അമ്മയുടെ അടുത്ത ജന്മദിനസമ്മാനമായി പാവങ്ങള്‍ക്ക് സൗജന്യമായി നിയമസഹായം നല്കാന്‍ അമൃതാനന്ദമയീമഠം തീരുമാനിച്ചു. മാതാ അമൃതാനന്ദമയിയുടെ 50ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് ഈ നിയമസഹായ സെല്‍ രൂപീകരിക്കുക. രാജ്യത്തെ 1008ഓളം അഭിഭാഷകര്‍ സൗജന്യനിയമസേവനം നല്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.

50 ാം ജന്മദിനാഘോഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 125 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കും. ഒരു ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് യുവമഹാസംഗമം നടത്തും.

വീടില്ലാത്ത ഒരു ലക്ഷം പേര്‍ക്ക് വീട് നല്കാനുള്ള അമൃതകുടീരം പദ്ധതിയനുസരിച്ച് ഇതുവരെ 25,000 പേര്‍ക്ക് വീടുകള്‍ നല്കി. ഈ പദ്ധതിയുടെ ഭാഗമായി 5,000 വീടുകളുടെ താക്കോല്‍ ദാനം റവന്യൂ മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു.

അമൃതകീര്‍ത്തി പുരസ്കാരം വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് മന്ത്രി ജന കൃഷ്ണമൂര്‍ത്തി സമ്മാനിച്ചു. അമൃതാനന്ദമഠത്തിലെ അംഗങ്ങള്‍ക്ക് നല്കാനുള്ള 10,000 സാരികളുടെ വിതരണം നഗരവികസനസഹമന്ത്രി ഒ. രാജഗോപാല്‍ നിര്‍വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X