Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി സ്കൂള്‍: പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രതിഷേധം

തിരുവനന്തപുരം: ഐടി സ്കൂള്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്തമേറ്റെടുക്കാത്തതില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും പ്രതിഷേധം.

ഐടി സ്കൂള്‍ പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന ഏജന്‍സികള്‍ക്ക് പണം നല്‍കുന്നതിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍മാരും പ്രധാന അധ്യാപകരും ആരോപിക്കുന്നു.

കുടുംബശ്രീ, സി-ഡിറ്റ്, എന്‍ ഐ ഐ ടി തുടങ്ങിയ 18 ഏജന്‍സികളാണ് വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നത്. സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിന് സ്കൂളുകള്‍ നേരിട്ട് ഏജന്‍സികളുമായി ബന്ധപ്പെടണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

ഏജന്‍സികളും സ്കൂളുകളും തമ്മിലുള്ള ഇടപാട് നേരിട്ടാവുമ്പോള്‍ സ്കൂള്‍ പ്രിന്‍സിപ്പലും ഏജന്‍സിയും തമ്മില്‍ കരാറിലേര്‍പ്പെടണം. അങ്ങനെയാവുമ്പോള്‍ ഏജന്‍സികള്‍ക്ക് പണം നല്‍കേണ്ടത് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഉത്തരവാദിത്തമാവും.

ഇതിന് തയ്യാറല്ലെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ നിലപാട്. വിദ്യാര്‍ഥികളില്‍ നിന്ന് പരിശീലന ഫീസായി 25 രൂപ വീതം കൃത്യസമയത്ത് പിരിച്ചെടുക്കാനാവുമെന്ന് തീര്‍ച്ചയില്ലെന്നും അതിനാല്‍ ഇത്തരമൊരു കരാറിലേര്‍പ്പെടാന്‍ തയ്യാറല്ലെന്നുമാണ് പല സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും നിലപാട്. ഏജന്‍സികള്‍ക്ക് പണം നല്‍കാനുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഏറ്റെടുക്കണമെന്നും വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ച് വകുപ്പ് അധികൃതര്‍ക്ക് തങ്ങള്‍ നല്‍കാമെന്നും പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.

സ്കൂള്‍ സമയത്തിന് മുമ്പോ പിമ്പോ ഏജന്‍സികളെ ക്ലാസ് നടത്താന്‍ അനുവദിക്കാനാവില്ലെന്നാണ് പല സ്കൂള്‍ അധികൃതരും പറയുന്നത്. ഈ സമയത്തെ വൈദ്യുതി ചാര്‍ജ് സ്കൂള്‍ തന്നെ വഹിക്കേണ്ടി വരുമെന്നതിനാലാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ളത്.

അതേ സമയം സ്കൂള്‍ അധികൃതര്‍മാരില്‍ നിന്ന് ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഐ ടി സ്കൂള്‍ പദ്ധതിയെ കുറിച്ച് സ്കൂള്‍ അധികൃതര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്ന് ഐടി സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പ്രഭാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+