ചെക്ക് പോസ്റുകള്‍ യന്ത്രവല്കരിയ്ക്കുന്നു
ത ിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ചെക്ക് പോസ്റുകള്‍ പൂര്‍ണ്ണമായി യന്ത്രവല്കരിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ചെക്ക് പോസ്റുകളിലെ അഴിമതി തടയാനാണിത് ചെയ്യുന്നത്. ഘട്ടം ഘട്ടമായിട്ടായിരിയ്ക്കും ഇത് നടപ്പാക്കുകയെന്ന് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവഴി സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാന്‍ കഴിയുമെന്നാണ് കരുതുന്നത്. അഴിമതി കാരണം സംസ്ഥാനത്തിന് പണം നഷ്ടമാകുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന വരുമാനത്തിന്റെ 0.4 ശതമാനം (18 കോടി) മാത്രമാണ് ചെക്ക് പോസ്റുകളില്‍ നിന്ന് കിട്ടുന്നത്. സംസ്ഥാനത്തിന്റെ ആകെ വരുമാനം 4500 കോടി രൂപയാണ്. ചെക്ക് പോസ്റുകള്‍ യന്ത്രവല്കരിയ്ക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ചെക്ക്പോസ്റുകള്‍ യന്ത്രവല്കരിയ്ക്കുന്നതിനെ കുറിച്ച് പഠിയ്ക്കാനായി ഒരു ഏജന്‍സിയ്ക്ക് കരാര്‍ നല്‍കിയിരുന്നു. ഇവര്‍ റിപ്പോര്‍ട്ട് നല്‍കികഴിഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്രം എന്നീ സംസ്ഥാനങ്ങളും ഇതേ സംവിധാനം നടപ്പാക്കുന്നുണ്ട്.
കേരളത്തില്‍ ആദ്യം യന്ത്രവല്കരിയ്ക്കുന്ന ചെക്ക് പോസ്റ് പാലക്കാട്ടെ വാളയാറായിരിയ്ക്കും. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേയ്ക്കുള്ള കവാടമാണ് സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റായ വാളയാര്‍. ഇത് വൈകാതെ നടപ്പായാല്‍ ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ്ണമായി യന്ത്രവല്കരിയ്ക്കുന്ന ചെക്ക് പോസ്റ് ആയിരിയ്ക്കും വാളയാര്‍.
യന്ത്രവല്കരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ യു എസില്‍ നിന്നാണ് വാങ്ങേണ്ടത്. ഏത് കമ്പനിയില്‍ നിന്നാണ്വാങ്ങേണ്ടതെന്ന് ഉറപ്പാക്കിയിട്ടില്ല. ഗ്ലോബല്‍ ടെന്റര്‍ വിളിച്ചാണ് ഈ സാധനങ്ങള്‍ വാങ്ങേണ്ടത്.












Click it and Unblock the Notifications