കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിനാടിന് കേരളം അത്ഭുതം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയ വ്യവസായികള്‍ക്ക് കേരളം അത്ഭുതലോകം. കേരളത്തിന്റെ പ്രകൃതിഭംഗിയില്‍ മയങ്ങിയ അവര്‍ പറയുന്നു: ഇനി കേരളത്തിലേക്ക് അറബികള്‍ ഒഴുകും.

കേരളത്തില്‍ നടക്കുന്ന ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തിയ അറബിനാടുകളില്‍ നിന്നുള്ള വ്യവസായികളെയാണ് കേരളം കീഴടക്കിയത്. കേരളത്തില്‍ നിന്ന് മടങ്ങിയാലുടന്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ കേരളത്തിലേക്ക് അറബി ദമ്പതികളെ അയക്കുമെന്നാണ് സൗദിയില്‍ നിന്നെത്തിയ ട്രാവല്‍ ഏജന്റ് മെഹമൂദ് അല്‍-റിയെ പറയുന്നത്.

കേരളം ഇത്രയും ഭംഗിയുള്ള സ്ഥലമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അല്‍-റിയെ കൂട്ടിച്ചേര്‍ക്കുന്നു. ഇതുവരെ അവധിക്കാലം ആസ്വദിക്കാന്‍ സൗദിയില്‍ നിന്നുള്ളവര്‍ പോയിരുന്നത് യുഎസിലേക്കാണ്. അതും ഒട്ടേറെ നിയന്ത്രണങ്ങളോടെ. ഞങ്ങള്‍ വിനോദസഞ്ചാരത്തിന് പറ്റിയ പുതിയ സ്ഥലങ്ങള്‍ അന്വേഷിക്കുകയായിരുന്നു. കേരളം അതിന് തീര്‍ത്തും അനുയോജ്യമാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ട്- അല്‍-റിയെയ്ക്ക് ആകാംക്ഷ അടക്കാനാവുന്നില്ല.

കുവൈത്തിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ വനിതാപ്രതിനിധിയായ മാഹ-അല്‍-ഷാഹബിനും തന്റെ കേരളപ്രേമം നിയന്ത്രിക്കാനാവുന്നില്ല. കുവൈത്തില്‍ നിന്നെത്തിയ 11അംഗസംഘത്തിനും കേരളം ഇഷ്ടമായി. സ്വസ്ഥമായ ഒരു യാത്രയ്ക്ക് പറ്റിയ ഇത്രയ്ക്കും സുന്ദരമായ സ്ഥലമാണ് കേരളമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.- അല്‍-ഷാഹബ് പറഞ്ഞു. ഇവിടെ നിന്ന് മടങ്ങിയാലുടന്‍ കുവൈത്തികള്‍ക്കിടയില്‍ കേരളത്തെക്കുറിച്ച് പ്രചരിപ്പിക്കും- അല്‍-ഷാഹബ് കേരളത്തോടുള്ള നയം വ്യക്തമാക്കുന്നു.

യുഎഇ, ബഹറിന്‍, ഒമാന്‍, ഖത്തര്‍ എന്നി ഗള്‍ഫ്നാടുകളില്‍ നിന്നുള്ള പ്രതിനിധികളെയും കേരളം കീഴടക്കിയെന്ന് പറയാം. ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങള്‍ പ്രോത്സാഹനജനകമാണെന്ന് ടൂറിസം മന്ത്രി കെ.വി. തോമസ് പറഞ്ഞു. കേരളത്തെക്കുറിച്ച് ഗള്‍ഫ്നാടുകളില്‍ പ്രചരിപ്പിക്കാന്‍ മലയാളികളെത്തന്നെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

യുഎസ്, ആസ്ത്രേല്യ, ന്യൂസിലാന്റ്, ചൈന, ജപ്പാന്‍ എന്നിവയുള്‍പ്പെടെ 400 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നുണ്ട്. ഇക്കുറി 821 പ്രതിനിധികള്‍ കേരളത്തിന്റെ ട്രാവല്‍-ടൂറിസം പദ്ധതികളില്‍ ആകൃഷ്ടരായി മുന്നോട്ട്വന്നിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X