കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ; ഒരു മരണം, നാല് പേരെ കാണാതായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ചു. തിരൂരില്‍ ഒരാള്‍ മരിച്ചു. കാസര്‍കോട്ട് രണ്ട് പേരെയും മട്ടാഞ്ചേരിയില്‍ ഒരാളെയും കാണാതായി. കൊടുങ്ങല്ലൂരിലും ഒരാളെ കാണാതായി.

കണ്ണരിലെ ഉദയഗിരിയിലും കാസര്‍കോട്ടെ പയാളും ഉരുള്‍പൊട്ടി. കൊച്ചി നഗരം വെള്ളത്തിലായി.

മഞ്ഞപ്ര പനങ്ങാവില്‍ ഗോപാലന്‍കുട്ടി മേനോന്‍ (78) ആണ് തിരൂരിനടുത്ത് അന്നാരയില്‍ തോട്ടില്‍ വീണ് മരിച്ചത്. കാസര്‍കോട്ട് കുമ്പളയ്ക്കടുത്ത് ഷിറിയ പുഴയില്‍ തോണി മറിഞ്ഞ് മണല്‍വാരല്‍ തൊഴിലാളികളായ പഴയങ്ങാടി സ്വദേശി അബൂബക്കര്‍ (40), ഉള്ളാളം സ്വദേശി അബാസ് (35) എന്നിവരെ കാണാതായി. മല്യങ്കരയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് മീന്‍ പിടിക്കാന്‍ പോയ ബോട്ട് മുമ്പഴം അഴിമുഖത്തിന് സമീപം മറിഞ്ഞ് ബോട്ട് ജീവനക്കാരനായ ബാബു (20) വിനെ കാണാതായി. ബോട്ടിലുണ്ടായിരുന്ന നാലു പേര്‍ രക്ഷപ്പെട്ടു. മട്ടാഞ്ചേരി പാലത്തില്‍ നിന്ന് കാല്‍ വഴുതി കായലില്‍ വീണ കൊച്ചങ്ങാടി സ്വദേശി അസീസിനെയും കാണാതായി.

കാസര്‍കോട് ജില്ലയിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഹോസ്ദുര്‍ഗില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചു. കണ്ണൂരിലും മലപ്പുറത്തും കനത്ത കൃഷി നാശമുണ്ടായി.

മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വടക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ ശക്തമായ മഴയുണ്ടാവുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X