കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പി.സി. തോമസ് എംപിയ്ക്കെതിരെ കേസ്
കൊച്ചി: ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) നേതാവ് പി.സി. തോമസ് എംപിയ്ക്കെതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കേസ്. ആക്ടിംഗ് ചീഫ് ജസ്റിസ് സിറിയക് ജോസഫിനെതിരെ പി.സി. തോമസ് എംപി നടത്തിയ ചില പ്രസ്തവനകളുടെ പേരില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കേസ്.
കൊച്ചിയില്‍ ഒരു വാര്‍ത്താസമ്മേളനത്തിനിടയിലാണ് തോമസ് ആക്ടിംഗ് ചീഫ് ജസ്റിസിനെതിരെ പ്രസ്താവന നടത്തിയത്. കൊച്ചി സ്വദേശി എം.ജെ. ജോണ്‍ മാസ്റര്‍ ആണ് പരാതിക്കാരന്‍.
തോമസ് നടത്തിയ പ്രസ്താവന പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്നു. രാജ്യത്തെ നീതിന്യായസംവിധാനത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തതാണ് ഈ പ്രസ്താവനയെന്നും എം.ജെ. ജോണ്‍ മാസ്റര്‍ പരാതിയില്‍ കുറ്റപ്പെടുത്തുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചായിരിക്കും ഈ പരാതി സ്വീകരിക്കുക.