കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബയോടെക്പാര്‍ക്ക്: അനുമതിക്ക് തടസം

  • By Staff
Google Oneindia Malayalam News

ദില്ലി: കൊച്ചിയിലെ ജൈവസാങ്കേതികവിദ്യാ പാര്‍ക്കിന് അന്തിമാനുമതി ലഭിക്കുന്നതിനായി ആസൂത്രണ കമ്മിഷനെ സമീപിക്കുന്നതിന് ജൈവസാങ്കേതികവിദ്യാ വകുപ്പ് തീരുമാനിച്ചു.

രാജ്യത്തെ ബയോടെക്നോളജി പാര്‍ക്കുകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തണമെന്ന ആസൂത്രണ കമ്മിഷന്റെ നിര്‍ദേശമാണ് കൊച്ചിയിലെ പാര്‍ക്കിന് അന്തിമാനുമതി ലഭിക്കുന്നതിന് തടസമായത്. ഹൈദരാബാദിലും ലക്നോവിലുമായി രാജ്യത്ത് ഇപ്പോള്‍ തന്നെ രണ്ട് ജൈവസാങ്കേതികവിദ്യാ പാര്‍ക്കുകളുണ്ട്.

കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ ജി. സി. ഗോപാലപിള്ളയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയിലെ ബയോടെക്നോളജി പാര്‍ക്ക് സംബന്ധിച്ച് റിവ്യു കമ്മിറ്റിക്ക് മുന്നില്‍ വിശദീകരണം നടത്തിയിരുന്നു.

ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടും ആസൂത്രണ കമ്മിഷന്റെ നിര്‍ദേശമുള്ളതിനാല്‍ പദ്ധതിക്കായി ഫണ്ട് അനുവദിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ആസൂത്രണ കമ്മിഷനെ സമീപിക്കാന്‍ തീരുമാനിച്ചത്- ബയോടെക്നോളജി വകുപ്പ് ഉപദേഷ്ടാവ് കെ. കെ. ത്രിപാഠി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X