കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് കേരളത്തിന് വുരുദ്ധമായ കരാറുണ്ടാക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആനമലയാറില്‍ നിന്നും രണ്ടര ടി.എം.സി (തൗസന്റ് മില്യന്‍ ക്യുബിക്ക് അടി) വെള്ളം കൂടി തമിഴ്നാടിനു നല്‍കാമെന്ന് ജലവകുപ്പിലെ ബന്ധപ്പെട്ടവര്‍ തമിഴ്നാടിന് ഉറപ്പു നല്‍കിയിരുന്നതായി ജലവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആന്റണി സര്‍ക്കാരിന്റെ കാലത്താണ് ഇത് ചെയ്തതെന്നാണ് മന്ത്രി പറയുന്നത്.

കഴിഞ്ഞ ജനുവരിയില്‍ തമിഴ്നാട് സംഘവുമായി കേരളാസംഘം നടത്തിയ ചര്‍ച്ചയിലാണ് തമിഴ്നാടിന് ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്. അന്നത്തെ ജലവിഭവവകുപ്പു മന്ത്രി ടി.എം. ജേക്കബ്ബിന് ഇക്കാര്യത്തെ കുറിച്ച് അറിലുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി പറമ്പിക്കുളം-ആളിയാര്‍ നദീജലതര്‍ക്കത്തെക്കുറിച്ചു ചര്‍ച്ച ചെയ്തപ്പോളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലെ ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയായാല്‍ തമിഴ്നാടിന് രണ്ടര ടി.എം.സി വെള്ളം നല്‍കാമെന്ന് കരാറുണ്ടായിരുന്നു. പദ്ധതി ഇതുവരെ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വെള്ളം നല്‍കേണ്ട ബാധ്യതയില്ലെന്ന നിലപാടാണ് കേരളം ഇതുവരെ സ്വീകരിച്ചുപോന്നത്. എന്നാല്‍ ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയാവുകയോ അല്ലെങ്കില്‍ നാലുവര്‍ഷം തികയുകയോ ചെയ്താല്‍ രണ്ടര ടി.എം.സി വെള്ളം കേരളം വിട്ടുകൊടുക്കാമെന്ന ഉറപ്പ് കേരളം നല്‍കിയിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു. ഈ കരാറാണ് 2004 ജനുവരിയില്‍ ഉണ്ടാക്കിയതായി തമിഴ്നാട് അഴകാശപ്പെടുന്നത്. ഇത്തരമൊരു വ്യവസ്ഥയുള്ളതായി കരാറിലില്ല.

എന്നാല്‍ ആനമലയാറില്‍ നിന്നും വെള്ളം നല്‍കണമെങ്കില്‍ പകരം കേരളത്തിന് രണ്ടര ടി.എം.സി വെള്ളം തമിഴ്നാട് നല്‍കണമെന്നായിരുന്നു അനുബന്ധകരാറെന്നും ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്നും ടി.എം ജേക്കബ്ബ് അറിയിച്ചു.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിനവകാശപ്പെട്ട വെള്ളം തമിഴ്നാട് വിട്ടുതരുന്നില്ല. മാത്രവുമല്ല, കേരളത്തിനുമാത്രമവകാശപ്പെട്ട പല പദ്ധതികളില്‍ നിന്നും തമിഴ്നാട് വന്‍തോതില്‍ വെള്ളം കടത്തുന്നതായി ഇതെക്കുറിച്ചു തെളിവെടുപ്പു നടത്തിയ നിയമസഭാസമിതി കണ്ടെത്തിയിരുന്നു. ഇക്കാര്യം ഭാഗികമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സമ്മതിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.

ഈ പ്രശ്നം മൂലം ദുരിതത്തിലായ പാലക്കാട്ടെ കര്‍ഷകരെ രക്ഷിക്കാനുള്ള അടിയന്തിരനടപടിയെന്ന നിലയ്ക്കാണ് തമിഴ്നാടുമായി കേരളം ചര്‍ച്ച നടത്തിയത്.എന്നാല്‍ കേരളം വെള്ളം കൊടുക്കാമെന്ന ഉറപ്പു ലംഘിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ വെളിപ്പെടുത്തിയതോടെ കേരളത്തിന്റെ ആവശ്യങ്ങളുന്നയിക്കാനുള്ള ചര്‍ച്ച വിപരീതഫലമുണ്ടാക്കിയ അവസ്ഥയിലായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X