കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനലക്ഷ്മി ബാങ്കിന് 75 വയസ്സ്

  • By Staff
Google Oneindia Malayalam News

തൃശൂര്‍: വെറും 11,000 രൂപ മൂലധനവുമായി തുടങ്ങിയ ധനലക്ഷ്മി ബാങ്ക് വളര്‍ച്ചയുടെ മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. ഇപ്പോള്‍ 1,660 കോടിയുടെ നിക്ഷേപവുമായി ബാങ്ക് പുതിയ കുതിപ്പുകള്‍ക്ക് തയ്യാറെടുക്കുകയാണ്.

ഒരു പെണ്‍കുട്ടിയുടെ കണ്ണീരില്‍ നിന്നാണ് ധനലക്ഷ്മി ബാങ്കിന്റെ പിറവി. പെണ്‍കുട്ടിയുടെ വിവാഹത്തിന് കരുതിയ ധനവുമായി ഒരു ധനമിടപാട് സ്ഥാപനം മൂങ്ങി. ഈ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഏതാനും പേര്‍ ചേര്‍ന്ന് രൂപം നല്കിയ സ്ഥാപനമാണ്് പിന്നീട് ധനലക്ഷ്മി ബാങ്കായി വളര്‍ന്നത്.

ഏഴു ജീവനക്കാരുമായി ആരംഭിച്ച ബാങ്കില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന നിക്ഷേപം വെറും 61,000 രൂപയാണ്. പിന്നീട് ചെറിയ ചെറിയ ബാങ്കുകളെ കൂടി ഉള്‍ക്കൊണ്ട് ധനലക്ഷ്മി ബാങ്ക് വളര്‍ന്നു. ലക്ഷ്മിപ്രസാദ്, രാധാകൃഷ്ണ, പറളി, കാഞ്ഞാണി ഹിന്ദുബാങ്ക്, കൊടകര പരമേശ്വര വിലാസം ബാങ്ക്, തൃശൂര്‍ മാര്‍ തോമ സിറിയന്‍ ബാങ്ക്, തോപ്പുംപടി മൂലംകുഴി യൂണിയന്‍ ബാങ്ക്, കല്‍പറമ്പ് കാത്തലിക് പാരിഷ് ബാങ്ക്, പെരിങ്ങോട്ടുകര വ്യവസായ ബാങ്ക്, ചേര്‍ത്തല അശോക ബാങ്ക്, ഇരിങ്ങാലക്കുട ബാങ്ക്, തൃശൂര്‍ നായര്‍ യൂണിയന്‍ ബാങ്ക് തുടങ്ങിയവ ധനലക്ഷ്മിയില്‍ ലയിച്ച ബാങ്കുകളില്‍ ഉള്‍പ്പെടുന്നു.

ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളുടെ ബാങ്കെന്ന പെരുമയും ധനലക്ഷ്മി ബാങ്കിന് സ്വന്തം. ബാങ്കിന് ഇപ്പോള്‍ 153 ശാഖകളുണ്ട്. 1977ല്‍ കേരളത്തിന് പുറത്തും ശാഖകള്‍ തുറന്നു. ബാങ്ക് കഴിഞ്ഞ വര്‍ഷം 10 കോടി രൂപ അറ്റാദായമുണ്ടാക്കി. എടിഎം, ടെലിബാങ്കിംഗ് എന്നിവ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെറ്റ്ലൈഫുമായി ചേര്‍ന്ന് ഇന്‍ഷ്വറന്‍സ് രംഗത്തേക്കും ധനലക്ഷ്മി കടന്നുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X