കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍തര്‍ ഹേലി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ബഹാമാസ്: വിശ്വവിഖ്യാത നോവലിസ്റ് ആര്‍തര്‍ ഹെയ്ലി (84) ഹൃദ്രോഗം മൂലം അന്തരിച്ചു.

Arthur Haileyഹോട്ടല്‍, എയര്‍പോര്‍ട്ട് തുടങ്ങിയ ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വളരെ പ്രശസ്തി നേടിയതാണ്.

ന്യൂ പ്രോവിന്‍സ് ദ്വീപിലെ ലേഫോര്‍ഡ് കെയില്‍ താമസിച്ചിരുന്ന ഇദ്ദേഹം നവംബര്‍ 25 വ്യാഴാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങിയിട്ട് പിന്നെ ഉണര്‍ന്നില്ല. ഭാര്യ ഷീലയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.

സാധാരണകഥാപാത്രങ്ങളെ സൃഷ്ടിച്ച് അവര്‍ക്ക് അസാധാരണമാനങ്ങള്‍ നല്‍കി തന്റെ നോവലുകളില്‍ പുന:സൃഷ്ടിക്കുന്ന അസാധാരണ സിദ്ധിയുണ്ടായിരുന്ന ഈ എഴുത്തുകാരന്റെ സൃഷ്ടികള്‍ വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിട്ടുണ്ട്.

ഇദ്ദേഹം 11 പുസ്തകങ്ങളാണ് എഴുതിയിട്ടുള്ളത്. ഈ പുസ്തകങ്ങള്‍ 40രാജ്യങ്ങളില്‍ 38ഭാഷകളിലായി 170കോടിയോളം പ്രതികള്‍ വിറ്റുപോയിട്ടുണ്ട്. ടെലിവിഷന്‍ സംപ്രേഷണത്തിനായി തിരക്കഥകളും ഹേലി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥയായ ഫ്ലൈറ്റ് ഇന്‍ടു ഡേഞ്ചര്‍ സിനിമായാക്കിയിട്ടുണ്ട്.

കാനഡക്കാരനാണെങ്കിലും ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്ന് റോയല്‍ എയര്‍ഫോഴ്സില്‍ പൈലറ്റായി ജോലിചെയ്തിട്ടുള്ള അദ്ദേഹം 1947ല്‍ കാനഡക്കു തിരിച്ചു പോകുകയായിരുന്നു.

താന്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടില്ലെന്നും സാധാരണജീവിതത്തില്‍ നിന്നു കടമെടുക്കുകായാണു ചെയ്തിട്ടുള്ളതെന്നും ഒരു അഭിമുഖത്തില്‍ ഹെയ്ലി പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X