കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകരെ വേട്ടയാടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നവംബര്‍ 27 ശനിയാഴ്ച തലസ്ഥാനത്ത് ആര്‍എസ്പി (ബി) താമരാക്ഷന്‍ വിഭാഗത്തില്‍ പെട്ടവര്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താമരാക്ഷന്‍ പക്ഷത്തിലെ ഷിബു ബേബി ജോണ്‍ എംഎല്‍എറയ പൊലീസ് അറസ്റ് ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്ബി (ബി) ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു. ഏഴ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു. ഇവരെ പിന്നീട് നിരുപാധികം വിട്ടയക്കാന്‍ ധാരണയുണ്ടായി.

മാതൃഭൂമിയിലെ സണ്ണിക്കുട്ടി എബ്രഹാം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എസ്. അനില്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണന്‍, മാര്‍ഷല്‍ (ദേശാഭിമാനി), ബാലകൃഷ്ണന്‍, ബി. എസ്. ജോയി (സൂര്യ ടിവി), പത്മകുമാര്‍ (സീ ടിവി) എന്നിവരെയാണ് പൊലീസ് തല്ലിയത്. ഇവരില്‍ സണ്ണിക്കുട്ടി എബ്രഹാം ഒഴികെയുള്ളവരെ പൊലീസ് വാഹനത്തില്‍ വലിച്ചിഴച്ച് കയറ്റി.

ആര്‍എസ്പി (ബി) ബാബു ദിവാകരന്‍ പക്ഷത്തിലെ പ്രവര്‍ത്തകനെ താമരാക്ഷന്‍ പക്ഷക്കാര്‍ തല്ലിച്ചതക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം ആരംഭിച്ചത്. ഷിബു ബേബി ജോണ്‍, താമരാക്ഷന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആക്രണമുണ്ടായത്. നേരത്തെ തന്നെ ആക്രമണം നടത്താനായി ഒരു കൂട്ടം ഗുണ്ടകളെ താമരാക്ഷന്‍ പക്ഷക്കാര്‍ തലസ്ഥാനത്തെത്തിച്ചിരുന്നു.

ബാബു ദിവാകരന്‍ പക്ഷത്തിന്റെ സമ്മേളനം മാറ്റിവച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് താമരക്ഷാന്‍ പക്ഷക്കാര്‍ പ്രിയദര്‍ശനി ഹാളിലേക്ക് പ്രകടനം നടത്തി. ഇവിടെ വച്ചാണ് ബാബു ദിവാരകന്‍ പക്ഷത്തിലെ പ്രവര്‍ത്തകനെ ആക്രമിച്ചത്. ആക്രമണം നടക്കുമെന്നറിവുണ്ടായിട്ടും ഇവിടെ പൊലീസുകാരെത്തിയിരുന്നില്ല.

താമരാക്ഷന്‍ പക്ഷക്കാര്‍ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് രാത്രി ഏഴരയോടെ മാധ്യമപ്രവര്‍ത്തകര്‍ ആര്‍എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോവുന്നതിനിടയിലാണ് പൊലീസ് മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലിയത്.

അറസ്റ് ചെയ്തവരെ വിട്ടയക്കില്ലെന്ന നിലപാടിലായിരുന്ന പൊലീസ് ആദ്യം. തുടര്‍ന്ന് രാത്രി പന്ത്രണ്ടരയോളം നീണ്ട പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ നിരുപാധികം വിട്ടയക്കാന്‍ പൊലീസ് സമ്മതിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X