കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി മേഖല സ്വകാര്യവത്കരിക്കേണ്ടിവരും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി ഉല്‍പാദനം കാര്യക്ഷമമാക്കുന്നതിന് വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം കൊണ്ടുവരേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.

2002ലെ ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

140 കോടിയാണ് വായ്പയുടെ പലിശയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് ചെലവാവുന്നത്. ഈ ബാധ്യത ഇല്ലാതായാല്‍ വൈദ്യുതി നിരക്ക് 75 ശതമാനമായി കുറയും.

ആഗോള സാമ്പത്തികരംഗവുമായി മത്സരിക്കണമെങ്കില്‍ സ്വകാര്യവത്കരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി ബോര്‍ഡ് എന്തുവന്നാലും സ്വകാര്യവല്കരിയ്ക്കില്ലെന്ന് ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞതിന് പിന്നാലേയാണ് കടവൂര്‍ ശിവദാസന്‍ ഈ പ്രസ്ഥാവന പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X