കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പി കര്‍ഷകര്‍ വാനില കൃഷിയിലേക്ക് തിരിയുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലും കാപ്പികൃഷിക്കാര്‍ വാനില ഏലകൃഷിയിലേയ്ക്ക് തിരിയുകയാണ്. മികച്ച വില തന്നെ ഇതിന് കാരണം. കര്‍ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ കാപ്പികൃഷിക്കാര്‍ വാനിലയിലേയ്ക്കും മററും തിരിഞ്ഞിട്ട് കുറച്ച് കാലമായി.

കാപ്പിയേയ്ക്കാളും മെച്ചപ്പെട്ട വിലയാണ് ഇവയ്ക്ക് കിട്ടുന്നത്. ഈ കൃഷിമാറ്റത്തിന് കാരണവും അതുതന്നെ. വാനില കൃഷിയോടാണ് കര്‍ഷകര്‍ കൂടുതലായും താത്പര്യം കാണിക്കുന്നത്.

വാനിലയ്ക്കും ഏലത്തിനും പോലും വിദേശ വിപണിയില്‍ നിന്ന് മത്സരം ഉണ്ടെങ്കിലും കാപ്പിയ്ക്കുള്ളതിനേക്കാള്‍ കുറവാണ്. വാനില ഏറ്റവും കുടുതല്‍ കൃഷിചെയ്യുന്നത് മെഡഗാസ്കറാണ്. കാപ്പിക്കുരുവിന്റെ വിലയിലെ ഏറ്റക്കുറച്ചിലും വളരെ കൂടുതലാണ്. വാനിലയുടെ വിലയില്‍ അത്ര വലിയ ഏറ്റക്കുറച്ചിലില്ലെന്നതും കൃഷിക്കാര്‍ക്ക് ആകര്‍ഷണമാവുന്നു.

മാത്രമല്ല റൊബസ്റ ഇനത്തില്‍ പെട്ട കാപ്പിച്ചെടി കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കൃഷിരീതിയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ഇടവിളയായും വാനില കൃഷിചെയ്യാം.

കടല്‍ നിരപ്പില്‍ നിന്ന് 2500 അടിയ്ക്ക് മുകളില്‍ ഉള്ള പ്രദേശങ്ങളാണ് വാനിലകൃഷിയ്ക്ക് നല്ലത്.

സ്പൈസസ് ബോര്‍ഡ് വാനില കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. വാനില കൃഷി വ്യാപകമായതോടെ കേരളത്തിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും സ്പൈസസ് ബോര്‍ഡ് ഏഴ് നഴ്സറികള്‍ തുടങ്ങി. സ്വകാര്യ നഴ്സറികളും പ്രവര്‍ത്തിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തിലാണ് കൂടുതലായി വാനില കൃഷി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ വാനില കൃഷിയുടെ 60 ശതമാനവും കര്‍ണാടകത്തിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X