കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് മാതൃകയില്‍ വ്യാപാര മേഖല

  • By Staff
Google Oneindia Malayalam News

ദില്ലി: ചൈനീസ് മാതൃകയില്‍ പ്രത്യേക വ്യാപാര മേഖലകള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കൊച്ചിയിലെ കയറ്റുമതി മേഖലയ്ക്ക് പുറമെ നാല് വ്യാപാര മേഖലകള്‍ കൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപക സമ്മേളനത്തിന് മുന്നോടിയായി ദില്ലിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ചൈനയില്‍ സന്ദര്‍ശനം നടത്തിയ ഉന്നതതല സംഘം പ്രത്യേക മേഖലകളില്‍ പഠനം നടത്തിയിട്ടുണ്ട്. സ്വകാര്യ നിക്ഷേപം ലക്ഷ്യമാക്കിയാണ് ഇത്തരം മേഖലകള്‍ സ്ഥാപിക്കുന്നത്. തൊഴില്‍ സമരങ്ങള്‍ ഈ മേഖലകളില്‍ അനുവദിക്കാന്‍ പാടില്ല.

അടിസ്ഥാനസൗകര്യം, വിനോദസഞ്ചാരം, ജൈവസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മാണം, ഖനനം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ചില പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ക്ക്് നിക്ഷേപകരെ കണ്ടെത്തും.

വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക സംവിധാനമുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സി. ജി. ഗോപാലപിള്ള പറഞ്ഞു. 45 ദിവസത്തിനുള്ളില്‍ വ്യവസായ പദ്ധതികള്‍ക്ക് ക്ലിയറന്‍സ് ലഭിക്കുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേരളത്തിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X