കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔഷധച്ചെടി കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കില്ല

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ദേശീയ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് നല്‍കുന്ന സബ്സിഡി സംബന്ധിച്ച വ്യവസ്ഥകള്‍ കേരളത്തിലെ ഔഷധച്ചെടികള്‍ കൃഷി ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകര്‍ക്കും പ്രതികൂലമാവുന്നു.

ഔഷധച്ചെടികള്‍ കൃഷി ചെയ്യുന്നവര്‍ക്ക് സബ്സിഡി നല്‍കുന്നത് സംബന്ധിച്ച് ബോര്‍ഡ് പുതുതായി രൂപീകരിച്ച വ്യവസ്ഥകള്‍ അനുസരിച്ച് കേരളത്തിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും സബ്സിഡി ലഭിക്കില്ല.

പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് 10 ലക്ഷത്തിലേറെ ചെലവ് വരുന്ന കൃഷിക്ക് മാത്രമേ സബ്സിഡി നല്‍കുകയുള്ളൂ. ഏതെങ്കിലും ദേശസാല്‍കൃതബാങ്കിന്റെ സര്‍ട്ടിഫിക്കറ്റും കൃഷി സംബന്ധിച്ച പദ്ധതി നിര്‍ദേശത്തോടൊപ്പമുണ്ടാവണം.

രണ്ട് ഏക്കര്‍ ഭൂമിയുള്ള കര്‍ഷകന് മാത്രമേ സബ്സിഡി നല്‍കുകയുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ഇത് 50 സെന്റായി കുറക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് ദേശീയ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികളുണ്ടായിട്ടില്ലെങ്കില്‍ സബ്സിഡിക്ക് അപേക്ഷ നല്‍കിയിട്ടുള്ള കേരളത്തിലെ ഭൂരിഭാഗം അപേക്ഷകര്‍ക്കും സബ്സിഡി ആനുകൂല്യം നഷ്ടമാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X