കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍.പി. മുഹമ്മദ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: നോവലിസ്റും കേരളാ സാഹിത്യ അക്കാദമി ചെയര്‍മാനുമായ എന്‍.പി. മുഹമ്മദ് (74) അന്തരിച്ചു.

2003 ജനവരി മൂന്ന് വെള്ളിയാഴ്ച രാവിലെ മൂന്ന് മണിയ്ക്കായിരുന്നു മരണം.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പേയാണ് ഇദ്ദേഹത്തെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ മുഹമ്മദിന്റെ ശാരീരികനില അതീവഗുരുതരമായിരുന്നു. അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം.

ബിച്ചാത്തു (ഇംപീച്ചി പാത്തുമ്മ) യാണ് ഭാര്യ. എന്‍.പി.നാസന്‍ (എസ്.ബി.ഐ), ഹാഫിസ് മുഹമ്മദ് (എഴുത്തുകാരന്‍, സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍), സക്കീര്‍ഹുസൈന്‍ (കുവൈറ്റ്), അബുഫൈസി, ജ-ാസ്മിന്‍, ബാബുപേള്‍, സെറീന എന്നിവരാണ് മക്കള്‍. രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന എന്‍.പി.മൊയ്തീന്‍, എന്‍.പി.അബ്ദുള്‍ റഹിമാന്‍ (ഗള്‍ഫ്), എന്‍.പി.നാസര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലിലാണ് ജനനം. കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായിരുന്നു. കേരളകൗമുദിയുടെ കോഴിക്കോട് റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ദൈവത്തിന്റെ കണ്ണ് (നോവല്‍) സാഹിത്യ അക്കാദമി പുരസ്കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി. എം ടി വാസുദേവന്‍ നായരുമായി ചേര്‍ന്ന് അറബിപൊന്ന് എന്ന നോലല്‍ എഴിതിയിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു സംരംഭം. എണ്ണപ്പാടം, മരം ഇവ പ്രസിദ്ധ നോവലുകള്‍. സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച വീരരസം സി.വി. കൃതികളില്‍, മാനുഷ്യകം, മന്ദഹാസത്തിന്റെ മൗനരോദനം, തൊപ്പിയും തട്ടവും ഇവ വിമര്‍ശനകൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 1999ലെ മുലൂര്‍ അവാര്‍ഡും ലഭിച്ചു.

മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ ദൈവത്തിന്റെ കണ്ണ് ഇദ്ദേഹത്തിന്റെ കൃതിയാണ്. ഒട്ടേറെ കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. മരം യൂസഫലി കേച്ചേരി സിനിമയാക്കി. എണ്ണപ്പാടം ഏഷ്യാനെറ്റില്‍ പി.എന്‍.മേനോന്‍ പരമ്പരയാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X