ഭവന വായ്പയുടെ പലിശ കുറച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവനനിര്‍മാണ വായ്പയുടെ പലിശ നിരക്ക് കുറച്ചു.
സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ നല്‍കുന്ന അഞ്ച് ലക്ഷം വരെയുള്ള വായ്പയ്ക്ക് 8.75 ശതമാനമാണ് പുതിയ പലിശ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് ഒമ്പത് ശതമാനവും. നേരത്തെ ഇത് 9.25 ശതമാനമായിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിന് ബാങ്ക് ഒരു കേന്ദ്രീകൃത സെല്‍ തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി ആദ്യം തൊട്ട് വായ്പകള്‍ കൊടുത്തുതുടങ്ങും. പുതിയ വായ്പാ നിരക്ക് അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അടുത്തുതന്നെ പുറത്തിറങ്ങും. അടവ് കാലാവധി അഞ്ച് വര്‍ഷത്തിന് മുകളിലാണെങ്കില്‍ നിരക്കില്‍ അല്പം വര്‍ദ്ധന ഉണ്ടാവും.
വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ നല്‍കണം. വീടിന്റെ പ്ലാന്‍, നിര്‍മാണച്ചെലവ്, സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, ശമ്പള സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷക്കൊപ്പം നല്‍കിയിരിക്കണം.
സര്‍ക്കാരുമായുള്ള സംയുക്ത സംരംഭമെന്ന നിലയിലാണ് വായ്പാ നിരക്ക് കുറച്ചത്. 18 വര്‍ഷത്തിനുള്ളിലാണ് വായ്പ തിരിച്ചടക്കേണ്ടത്.












Click it and Unblock the Notifications