കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷിതാക്കളും കുട്ടികളും റോഡ് തടഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്കൂളിലെ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോട്ടണ്‍ ഹില്‍ എല്‍ പി സ്കൂളിലെയും ശിശുവിഹാര്‍ യു പി സ്കൂളിലെയും കുട്ടികളും അവരുടെ രക്ഷിതാക്കളും റോഡ് ഗതാഗതം സ്തംഭിപ്പിച്ചു.

ഒരാഴ്ച നീണ്ട ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത് കോട്ടണ്‍ ഹില്‍ സ്കൂളിലാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്കൂളിന് നല്‍കിയ ഒരാഴ്ചത്തെ അവധിക്ക് ശേഷം കുട്ടികള്‍ ജനവരി 20 തിങ്കളാഴ്ച സ്കൂളിലെത്തിയപ്പോള്‍ കണ്ടത് ക്ലാസ് മുറികളില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നതാണ്.

ക്ലാസ് മുറികളിലെ പല ബെഞ്ചുകള്‍ക്കും ഡെസ്കുകള്‍ക്കും കേടുപാടു പറ്റിയിരുന്നു. കക്കൂസുകള്‍ ഉപയോഗിക്കാനാവാത്ത വിധത്തിലായിരുന്നു. പൈപ്പുകള്‍ക്കും കേടുപാട് പറ്റി. പ്ലാസ്റിക് ബാഗുകളും കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു സ്കൂള്‍ വളപ്പ്. പല ക്ലാസ് മുറികളും അടുക്കളകളായി ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കുന്നുകൂടിയിരുന്നു.

സ്കൂളിലെത്തിയ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ കണ്ട് പ്രതിഷേധമറിയിച്ചു. തുടര്‍ന്ന് അവര്‍ കുട്ടികളുമായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വഴുതക്കാട്-ഇടപ്പഴഞ്ഞി റോഡില്‍ കുത്തിയിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളിലെത്തിയ ഡി ഇ ഒയും എ ഇ ഒയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ക്ക് ഉറപ്പുനല്‍കി. നഷ്ടപരിഹാരം നല്‍കാമെന്ന് ഡി പി ഐ ഫോണില്‍ അറിയിച്ചിട്ടുണ്ടെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് വത്സല പറഞ്ഞു.

തുടര്‍ന്ന് യുവജനക്ഷേമ വകുപ്പ് ജോലിക്കാരെ അയച്ച് സ്കൂള്‍ വളപ്പ് വൃത്തിയാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X