Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

തിരുവനന്തപുരം: സിഐടിയുവിന് നോട്ടീസയച്ച ഡിജിപിയുടെ നടപടി ശരിയാണെന്ന് മുഖ്യമന്ത്രി. ജനവരി 28 ചൊവാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സിഐടിയു സമരത്തോടുള്ള ഡിജിപിയുടെ സമീപനത്തെ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഡിജിപിയ്ക്ക് പൂര്‍ണ്ണപിന്തുണ നല്കുന്ന രീതിയിലാണ് സംസാരിച്ചത്.

സമരത്തിന്റെ രീതിമാറ്റാന്‍ ആവശ്യപ്പെട്ട് ഡിജിപി സിഐടിയു നേതാക്കള്‍ക്ക് നോട്ടീസ് നല്കിയ നടപടിയെ മുഖ്യമന്ത്രി എ.കെ. ആന്റണി ന്യായീകരിച്ചു. സമരത്തിന്റെ പേരില്‍ അക്രമത്തിന് മുതിരരുതെന്നും സമാധാനജീവിതം തകര്‍ക്കരുതെന്നും മാത്രമാണ് ഡിജിപി സിഐടിയു നേതാക്കളോട് ആവശ്യപ്പെട്ടത്.

തൊഴിലാളി സമരം പൊലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ആന്റണി നിഷേധിച്ചു. സര്‍ക്കാര്‍ ഒരു ഏറ്റുമുട്ടലിനില്ല, പകരം സംസ്ഥാനത്ത് ഒരു വികസനാന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതില്‍ യാതൊരു തെറ്റുമില്ല. - മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ശക്തികളിലൊന്നായ സിപിഎം വിചാരിച്ചാല്‍ സെക്രട്ടറേറിയറ്റിന്റെയും കളക്ടറേറ്റുകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കഴിയും. എന്നാല്‍ സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കുന്ന അത്തരത്തിലുള്ള ഒരു സമരത്തിന്റെ ആവശ്യമുണ്ടോ? യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇത്തരത്തിലൊരു സമരം ചെയ്തിരുന്നില്ലെന്നും ആന്റണി വിശദീകരിച്ചു.

ഉപരോധസമരത്തിലൂടെ അക്രമം കാട്ടില്ലെന്നും ജനജീവിതം തടസ്സപ്പെടുത്തില്ലെന്നും ഉള്ള സിഐടിയു നേതാക്കള്‍ കോടതിയില്‍ നല്കിയ ഉറപ്പ് സര്‍ക്കാര്‍ അപ്പാടെ സ്വീകരിക്കുകയായിരുന്നുവെന്നും ആന്റണി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+