കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍, വികസന സങ്കല്പങ്ങള്‍ മാറണം

  • By Staff
Google Oneindia Malayalam News

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍നഷ്ടം വരുത്തിവെച്ചത് രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ഷൂരി അഭിപ്രായപ്പെട്ടു.

ഫിബ്രവരി ഒന്ന് ശനിയാഴ്ച ഓഹരിവിറ്റഴിക്കലിനെ കുറിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ഷൂരി.

ഇതുവരെ നിലനിന്ന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള വികസനം എന്ന സങ്കല്പമാണ് വികസനം മുരടിക്കാന്‍ കാരണമായത്. പൊതുമേഖലാസ്ഥാപനങ്ങള്‍ ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടം വരുത്തിവെച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും വൈദ്യുതി ബോര്‍ഡുകള്‍ മാത്രം 25, 000 കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിവെച്ചു.

പൊതുമേഖലാസ്ഥാപനങ്ങളുടെ ധൂര്‍ത്ത് വികസനമേഖലയിലെ പല പ്രവര്‍ത്തനങ്ങളെയും അസാധ്യമാക്കി. സര്‍ക്കാരിന്റെ തെറ്റായ തൊഴില്‍ സമീപനം മൂലമാണ് നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ഇത്രയും കാലം നിലനിര്‍ത്തിയത്.

ഭരണകൂടമാണ് ക്ഷേമപ്രവര്‍ത്തനം നടത്തേണ്ടതെന്ന സങ്കല്പമാണ് ഇതുവരെയുണ്ടായിരുന്നത്. അത് മാറി സമൂഹത്തിനാണ് അതിന്റെ ഉത്തരവാദിത്തമെന്ന സ്ഥിതി വരണം.

തന്റെ മന്ത്രാലയത്തിന്റെ പേര് ഡിസ്ഇന്‍വെസ്റ്മെന്റ് എന്നതിന് പകരം റീഇന്‍വെസ്റ്മെന്റ് എന്നാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തമാശയായി അരുണ്‍ ഷൂരി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X