കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തിന് കാരണം കല്പനയോ?

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസിലെ ഇന്ത്യക്കാരില്‍ ഒട്ടേറെപ്പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. കൊളംബിയ സ്പേസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ച കല്പനാ ചാവ്ലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു അവര്‍. കാരണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അതൊരു തീരാനഷ്ടമായിരുന്നു.

പക്ഷെ ഇപ്പോള്‍ യുഎസില്‍ ഇന്ത്യക്കാരുടെ രോഷം തിളയ്ക്കുകയാണ്. കാരണം യുഎസിലെ പ്രധാന വാര്‍ത്താ മാധ്യമങ്ങള്‍ ഇന്ത്യക്കാരിയായ കല്പനാ ചാവ്ലയ്ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് ഇതിന് കാരണം. കൊളംബിയ സ്പേസ് ഷട്ടില്‍ പൊട്ടിത്തെറിച്ചതിന്റെ കുറ്റം ഇന്ത്യക്കാരിയായ കല്പനയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് യുഎസിലെ വാര്‍ത്താമാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

1996ല്‍ കൊളംബിയ സ്പേസ് ഷട്ടിലിന്റെ ബഹിരാകാശ യാത്രയ്ക്കിടയില്‍ കല്പനാ ചൗള വരുത്തിയ പിഴവ് മൂലം സ്പേസ് ഷട്ടിലിന്റെ നിയന്ത്രണം നഷ്ടമായി. പിന്നീട് മറ്റ് ബഹിരാകാശ യാത്രികള്‍ ഷട്ടിലില്‍ നിന്ന് പുറത്തു കടന്നശേഷമാണ് കേടുപാടുകള്‍ തീര്‍ത്തത്.- യുഎസിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിലെ വിവാദ വരികള്‍ ഇതാണ്. ഇതിലൂടെ ഇപ്പോള്‍ കൊളംബിയ പൊട്ടിത്തെറിച്ചതിനു പിന്നിലും കല്പനാ ചൗള വരുത്തിയ പിഴവാണെന്ന് ധ്വനിപ്പിക്കുകയാണ് അസോസിയേറ്റഡ് പ്രസ്.

കഴിഞ്ഞ ദിവസം യുഎസിലെ പത്രമോഫീസുകളിലേക്ക് ഇന്ത്യക്കാരുടെ പ്രതിഷേധം പ്രവഹിക്കുകയായിരുന്നു. കല്പനയെ ദുരന്തത്തിന്റെ കാരണക്കാരിയായി ചിത്രീകരിച്ചതിനെതിരെ.

അസോസിയേറ്റഡ് പ്രസിലെ വാര്‍ത്ത എന്നെ അമ്പരിപ്പിച്ചുകളഞ്ഞു. കല്പനയെ അഭിനന്ദിക്കാവുന്ന എന്തെങ്കിലും ലേഖകന് എഴുതാമായിരുന്നു- യുഎസിലെ ഇന്ത്യക്കാരി രശ്മി കര്‍നാഡ്-ജനി പ്രതികരിച്ചു. തീര്‍ച്ചയായും കല്പന അഭിനന്ദിക്കാവുന്ന നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ നാസാ കല്പനയെ തിരഞ്ഞെടുക്കുന്നതെങ്ങിനെ?- രശ്മി കര്‍നാഡ്-ജനി ചോദിക്കുന്നു.

കല്പനയെപ്പറ്റി അഭിമാനത്തോടെയാണ് വിവരിക്കുന്നത്.

ഇത് കല്പനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന ഒന്നായിപ്പോയി. ഇങ്ങിനെയാണോ ഒരാള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുക- മറ്റൊരു ഇന്ത്യക്കാരന്‍ നരേഷ് ചോദിക്കുന്നു. യുഎസിലെ മാധ്യമങ്ങള്‍ കല്പനയെ ചിത്രീകരിച്ച രീതിയോര്‍ത്ത് ഞാന്‍ ദു:ഖിക്കുന്നു. ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ആ രാജ്യത്തിന്റെ പുരോഗതിയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ഒരാളെ ഇങ്ങിനെയാണോ കാണേണ്ടത്- നരേഷ് ഒരു യുഎസ് പത്രത്തിനയച്ച ഇ-മെയിലില്‍ പറയുന്നു.

യുഎസിലെ ഇന്ത്യക്കാര്‍ക്ക് യുഎസില്‍ കഴിഞ്ഞത് മതിയെന്ന് തോന്നിപ്പോകുന്നു- ഇതാണ് മേരിലാന്റിലെ നേതാവ് കുമാര്‍ പി. ബാര്‍വെയുടെ വേദനയോടെയുള്ള പ്രതികരണം. അമേരിക്കയിലെ ഇന്ത്യക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു കല്പന- കുമാര്‍ പി. ബാര്‍വെ പറയുന്നു.

യുഎസിലെ ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതമായ പേരായിരുന്നു കല്പന ചാവ്ലയുടേത്. യുഎസിലുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ കല്പനാ ചാവ്ലയുടെ ദുരന്തമറിയിക്കാന്‍ ഇന്ത്യയിലെ ബന്ധുക്കളെ ഫോണില്‍ വിളിച്ചവരാണ്. അവരെ സംബന്ധിച്ചിടത്തോളം അതൊരു വ്യക്തിഗതമായ ദുരന്തം പോലെയായിരുന്നു. കൂടെയുള്ള സ്വന്തക്കാരാരോ മരിച്ചതുപോലെ.

യുഎസിലെ ഇന്ത്യക്കാരുടെ മാതൃകയായിരുന്ന കല്പനാ ചാവ്ലയ്ക്കെതിരെ യുഎസ് മാധ്യമങ്ങള്‍ കാട്ടിയ വിവേചനത്തിനും കുറ്റപ്പെടുത്തലുകള്‍ക്കുമെതിരെ ഇപ്പോഴും പ്രതിഷേധം അലയടിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X