മാരാമണ്‍ കണ്‍വെന്‍ഷന്‍ തുടങ്ങി
പമ്പ: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സംഗമമായ മാരാമണ്‍ കണ്‍വെന്‍ഷന് പത്തനംതിട്ട ജില്ലയിലെ മാരാമണില്‍ പമ്പ മണല്‍പ്പുറത്ത് തുടക്കമായി. മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളി മേധാവി ഫിലിപ്പോസ് മാര്‍ ക്രിസോസ്റം ഫിബ്രവരി ഒമ്പത് ഞായറാഴ്ച 108ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ മനുഷ്യത്വം നിറയ്ക്കാന്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ പോലുള്ള സംരംഭങ്ങള്‍ക്ക് കഴിയും. ഇന്നത്തെ കുഴപ്പങ്ങള്‍ നിറഞ്ഞ സമൂഹത്തില്‍ മതസൗഹാര്‍ദ്ദം പുലരാന്‍ മാരാമണ്‍ കണ്‍വെന്‍ഷനിലെ ആത്മീയ സംവാദങ്ങള്‍ സഹായകരമാകുമെന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റം പറഞ്ഞു.
ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് ഏക പരിഹാരം ദൈവത്തിലേക്കുള്ള മടക്കയാത്രയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തോടും പണത്തോടും ഉള്ള ആര്‍ത്തി മൂലം മനുഷ്യനെ വലയം ചെയ്തിട്ടുള്ള ഇരുട്ടിനെ അതിജീവിക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ. - അദ്ദേഹം അഭിപ്രായപ്പെട്ടു.
മാരാമണ്‍ സംഗമത്തിന്റെ സംഘാടകരായ മാര്‍തോമ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് അധ്യക്ഷനായിരുന്നു. മതപ്രഭാഷകന്‍ സാം കമലേശ്വന്‍ മുഖ്യപ്രഭാഷണം നടത്തി.
മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള ആത്മീയപ്രഭാഷണങ്ങള്‍ കാതോര്‍ക്കാന്‍ ഒരു ലക്ഷം വിശ്വാസികള്‍ എത്തി. മാര്‍തോസ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റവ. ടി.ഒ. ജോസഫ് മാരാമണ്‍ കണ്‍വെന്‍ഷന്റെ സന്ദേശം വായിച്ചു.
ഡോ. ജോസഫ് മാര്‍ ഇറേനിയസ് സഫ്രഗന്‍ മെത്രാപൊലീത്ത, ഡോ. സക്കറിയാസ് മാര്‍ തിയോഫിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോസിയോസ്, ഐസക് ഫീലക്സിനോസ്, ജോസഫ് മാര്‍ ബര്‍നബാസ്, തോമസ് മാര്‍ തിമോതിയോസ്, എപ്പിസ്കോപ്പമാര്‍, റവന്യൂമന്ത്രി കെ.എം. മാണി എന്നിവര്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications