കുടിയൊഴിപ്പിക്കല്‍ ചെറുക്കുമെന്ന് ജാനു
തിരുവനന്തപുരം: മുത്തങ്ങയില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കുമെന്ന് ആദിവാസി ഗോത്രസഭ നേതാവ് സി. കെ. ജാനു പറഞ്ഞു.
കാടിന്റ മക്കളയ ആദിവാസികളെ വനംകയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന സുഗതകുമാരിയുടെ പ്രസ്താവന തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. വനം കൊള്ളയടിക്കുന്നവരാരെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ തിരിച്ചറിയണം. മുത്തങ്ങ റെയ്ഞ്ചിന്റെ ഇപ്പോഴത്തെ സ്ഥിതി നേരില്‍ കണ്ടറിയണം.
ആദിവാസികളാരും വനനാശമുണ്ടാക്കിയിട്ടില്ല. ആദിവാസികള്‍ക്ക് കാട് ജീവിതത്തിന്റെ ഭാഗമാണ്. 75-ലാണ് മുത്തങ്ങ കാട് വെട്ടാനും യൂക്കാലിപ്റ്റസ് വെച്ചുപിടിപ്പിക്കാനും ബിര്‍ളയ്ക്ക് നല്‍കിയത്. മുത്തങ്ങയിലെ മരങ്ങള്‍ മുറിച്ചുമാറ്റിയത് വനംവകുപ്പ് തന്നെയാണ്.
കുടിയിറക്കാന്‍ നടപടി സ്വീകരിക്കും മുമ്പ് മുത്തങ്ങയിലെ യഥാര്‍ഥ സ്ഥിതിയെന്തെന്നതിനെ കുറിച്ച് കേന്ദ്രം അന്വേഷണം നടത്തണമെന്ന് ജാനു ആവശ്യപ്പെട്ടു.












Click it and Unblock the Notifications