നാമില്‍ യുഎസിന് രൂക്ഷവിമര്‍ശനം
ക്വാലാലമ്പൂര്‍: ചേരിചേരാ പ്രസ്ഥാന(നാം)ത്തിന്റെ 13ാം ഉച്ചകോടിയില്‍ യുഎസിനെതിരെ വിവിധ രാഷ്ട്ര നേതാക്കള്‍ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ഇറാഖിലെയും മറ്റ് രാഷ്ട്രങ്ങളിലെയും തര്‍ക്കങ്ങള്‍ യുദ്ധമൊഴിച്ചുള്ള മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കണമെന്നും ഉച്ചകോടിയില്‍ അഭിപ്രായമുയര്‍ന്നു.
നാം ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഫിബ്രവരി 25 ചൊവാഴ്ച സിംബാബ്വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയാണ് പാശ്ചാത്യരാഷ്ട്രങ്ങളുടെ വല്യേട്ടന്‍ മനോഭാവത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് വിമര്‍ശനം തുടങ്ങിവച്ചത്. വ്യാപാരമേഖലയില്‍ നിന്നും വികസ്വര രാഷ്ട്രങ്ങളെ മുഴുവന്‍ പുറന്തള്ളിയും വികസ്വര രാഷ്ട്രങ്ങള്‍ക്ക് ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള അവകാശം നിഷേധിച്ചും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വല്യേട്ടന്‍ ചമയുകയാണെന്ന് മുഗാബെ പറഞ്ഞു.
ഇറാഖ് സര്‍വനാശത്തിനുതകുന്ന ആയുധങ്ങള്‍ വികസിപ്പിക്കുകയോ വികസിപ്പിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടാകാം. എത്ര വലിയ അളവിലാണ് യുഎസ് ആയുധങ്ങള്‍ കുന്നുകൂട്ടിയിരിക്കുന്നത്. ഇറാഖ് എന്തു ചെയ്യണമെന്ന് യുഎസ് തീരുമാനിക്കുന്നതെന്തിനാണ്? ഇറാഖിന്റെ ആയുധങ്ങള്‍ നശിപ്പിച്ചുകൊണ്ട് അവര്‍ക്ക് വലിയ ആളാകാനല്ലെ?- മുഗാബെ ചോദിച്ചു.
കൂടുതല്‍ രക്തത്തിന് ദാഹിക്കുന്ന വേട്ടപ്പട്ടികളെപ്പോലെയായിരിക്കുകയാണ് യുഎസും ബ്രിട്ടനും മറ്റ് പാശ്ചാത്യരാജ്യങ്ങളും. - അദ്ദേഹം പറഞ്ഞു.
മുഗാബെ നിര്‍ത്തയിടത്ത് നിന്നാണ് ക്യൂബയിലെ പ്രസിഡന്റ് ഫിദെല്‍ കാസ്ട്രോ തുടങ്ങിയത്. സമ്പന്ന രാഷ്ട്രങ്ങളുടെ ഭ്രാന്തമായ നടപടികളിലൂടെ ലോകം തന്നെ സര്‍വനാശത്തിന്റെ വക്കിലെത്തിനില്ക്കുകയാണെന്ന് ഫിദെല്‍ കാസ്ട്രോ പറഞ്ഞു.












Click it and Unblock the Notifications