തിങ്കളാഴ്ച പിള്ള സത്യപ്രതിജ്ഞ ചെയ്തേയ്ക്കും
തിരുവനന്തപുരം: ആര് ബാലകൃഷ്ണപിള്ള മാര്‍ച്ച് പത്താം തീയതി മന്ത്രിയായി സത്യപ്രതിജ്ഞചെയ്തേയ്ക്കും.
ഐക്യമുന്നണി ഏകോപന സമിതി ആണ് ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയിലെടുക്കണമോയെന്ന് അവസാനമായി തീരുമാനിയ്ക്കേണ്ടത്. മാര്‍ച്ച് ഏഴിന് നടക്കുന്ന ഐക്യമുന്നണി ഏകോപന സമിതി യോഗം ഇക്കാര്യം പരിഗണിയ്ക്കും. അന്ന് തന്നെ ഇതില്‍ തീരുമാനമുണ്ടാവും.
കേരളാ കോണ്‍ഗ്രസി (പിള്ള) ല്‍ നിന്നുള്ള പുതിയ മന്ത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പിള്ള മന്ത്രിയാവണമോയെന്ന് പിള്ള തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു ആന്റണിയുടെ മറുപടി. പിള്ള മന്ത്രിയാവുന്നതിന് താന്‍ ഒരിയ്ക്കലും വിലങ്ങ് തടിയാവുകില്ലെന്നും അദ്ദേഹം പറഞ്ഞു.
പിള്ള മന്ത്രിയാവുന്നതില്‍ ആന്റണിയ്ക്ക് മാത്രമേ എതിര്‍പ്പുണ്ടാവാന്‍ ഇടയുള്ളു എന്നാണ് കരുതിയിരുന്നത്. ബുധനാഴ്ച ആന്റണി നടത്തിയ പ്രതികരണത്തില്‍ നിന്ന് ആ എതിര്‍പ്പ് ശക്തമായി ആന്റണി കാണിയ്ക്കാന്‍ ഇടയില്ലെന്നാണ് മനസ്സിലാക്കേണ്ടത്.
എന്നാല്‍ പിള്ളയ്ക്ക് എതിരേ ഇടമലയാര്‍ സംബന്ധിച്ച ഒരു കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് ചൂണ്ടിക്കാട്ടി ആന്റണി എതിര്‍പ്പ് പ്രകടിപ്പിയ്ക്കുമോയെന്ന് സംശയിയ്ക്കാതിരിയ്ക്കാനാവില്ല. പക്ഷേ പിള്ളയെ മന്ത്രിയാക്കാന്‍ ആന്റണിയും തയ്യാറായേയ്ക്കും എന്ന് വേണം കരുതാന്‍. ഇതുവഴി തന്നെ സ്ഥിരമായി വിമര്‍ശിയ്ക്കുന്ന ഒരാളുടെ വായ് അടയ്ക്കാമെന്നായിരിയ്ക്കും ആന്റണി കരുതുക. പിള്ള മന്ത്രിയായാല്‍ പിന്നീട് കരുണാകരന്റെ വിമര്‍ശനം മാത്രം സഹിച്ചാല്‍ മതി.
ഐ വിഭാഗത്തിന്റെ കാരണവര്‍ കരുണാകരന്റെ അനുമതി ഉണ്ടെന്നാണ് പിള്ളതന്നെ പറയുന്നത്. പക്ഷേ ഐ വിഭാഗത്തിലെ എം. പി. ഗംഗാധരന് പിള്ളയെ മന്ത്രിയാക്കരുതെന്ന് പറയുന്നത് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുന്ന ഒന്നാണ്. ഇടമലയാര്‍ കേസില്‍ പിള്ള കുറ്റക്കാരനാണെന്ന കീഴ് കോടതി വിധി തന്നെയാണ് പിള്ളയെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെടാനായി ഗംഗാധരന് ഉയര്‍ത്തിപ്പിടിയ്ക്കുന്നത്. ഇനി ഐക്യ മുന്നണി ഏകോപന സമിതിയില്‍ കരുണാകരന് എതിര്‍ത്താല്‍, അതുകൊണ്ട് തന്നെ ആന്റണി വിഭാഗം പിള്ളയെ അനുകൂലിച്ചേയ്ക്കും. അങ്ങനെ ഇപ്പോള്‍ കരുണാകരനോടൊപ്പം നില്ക്കുന്ന പിള്ളയെ അടര്‍ത്തി തങ്ങളോടൊപ്പം നിറുത്തുകയായിരിയ്ക്കും എ വിഭാഗത്തിന്റെ തന്ത്രം.
പിള്ള മന്ത്രിയാവുന്നതിനെ മന്ത്രി കെ എം മാണി സ്വാഗതം ചെയ്തിട്ടുണ്ട്. മാണി പിള്ളയെ ടെലഫോണില്‍ വിളിച്ചാണ് ഇത് വ്യക്തമാക്കിയത്. ഐക്യമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗ് ഇതുവരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും എതിര്‍പ്പ് പ്രകടിപ്പിയ്ക്കാന്‍ ഇടയില്ല.
കഴിഞ്ഞ 20 മാസമായി പിള്ള കൊണ്ട് നടന്ന സ്വപ്നം അങ്ങനെ പൂവണിയാന്‍ പോകുന്നെന്ന് വേണം കരുതാന്‍.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications