ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമം
തിരുവനന്തപുരം: എസ് പി ഓഫീസ് മാര്‍ച്ചുകള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തിയ മാര്‍ച്ച് 18 ചൊവാഴ്ച ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ സി ഐ ഓഫീസ് ആക്രമിച്ച ഒരു സംഘത്തെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവച്ചു. പാനൂരില്‍ ഒരു പൊലീസ് ജീപ്പ് അക്രമികള്‍ കത്തിച്ചു.
മലപ്പുറത്തും പൊലീസ് ജീപ്പ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കത്തിച്ചു. വൈദ്യുതി ഓഫീസിലെ ജീവനക്കാരെ അകത്തിട്ട് പൂട്ടിയതിന് ശേഷം തീവെച്ചു.
ദീപിക റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും പൊലീസ് മലപ്പുറത്ത് അതിക്രൂരമായി മര്‍ദിച്ചു. ക്യാമറ തല്ലിത്തകര്‍ത്തു.
കെ എസ് ആര്‍ ടി സി ബസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നുവെങ്കിലും ഭാഗികമായി മാത്രമേ സര്‍വീസ് നടത്തിയുള്ളൂ. എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ ഇത് ബുദ്ധിമുട്ടിലാക്കി.
അതിനിടെ കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ വ്യാപകമായ അക്രമുണ്ടായതുകൊണ്ടാണ് സര്‍വീസ് നടത്താതിരുന്നതെന്ന് ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. ഹര്‍ത്താല്‍ മൂലം കനത്ത നഷ്ടമാണ് കെ എസ് ആര്‍ ടി സിക്ക് നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications