കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍രഹിതരുടെ എണ്ണം കുറഞ്ഞെന്ന് സര്‍വെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തൊഴില്‍രഹിതരുടെ എണ്ണം താഴോട്ടു പോയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക സാമ്പത്തിക സര്‍വെ അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദം വസ്തുനിഷ്ഠമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

പൊതു തൊഴിലന്വേഷക വിഭാഗത്തില്‍ പെടുന്നവരുടെ എണ്ണം 2002ല്‍ 37.8 ലക്ഷമായി കുറഞ്ഞുവെന്നാണ് സര്‍വെ അവകാശപ്പെടുന്നത്. 2001ല്‍ ഇത് 42.5 ലക്ഷമായിരുന്നു.

എന്നാല്‍ ഈ കുറവ് വിശ്വസനീയമല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. രജിസ്ററുകളില്‍ എന്തെങ്കിലും തെറ്റ് കടന്നുകൂടിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ധനായ എം. എ. ഉമ്മന്‍ പറഞ്ഞു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്യാന്‍ തൊഴില്‍രഹിതര്‍ക്ക് താത്പര്യമില്ലാത്തതാണോ ഇതിന് കാരണമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം റദ്ദായ രജിസ്ററുകളിലെ പേരുകള്‍ നീക്കം ചെയ്തതു മൂലമാണ് തൊഴില്‍രഹിതരുടെ എണ്ണത്തില്‍ കുറവ് വന്നതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

പത്താം ക്ലാസ് പാസാവാത്ത തൊഴില്‍രഹിതരുടെ എണ്ണം 9,66,914ല്‍ നിന്ന് 7,74,646 ആയി കുറഞ്ഞെന്നാണ് സര്‍വെയില്‍ പറയുന്നത്. എസ് എസ് എസ് എല്‍ സിക്കാരായ തൊഴില്‍ രഹിതരുടെ എണ്ണം 25 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറഞ്ഞു.

ജോലിയില്ലാത്ത ബിരുദധാരികളുടെ എണ്ണം 2,50, 665 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 2,60, 618 ആയിരുന്നു. ജോലിരഹിതരായ ബിരുദാന്തര ബിരുദധാരികളുടെ എണ്ണം 66,270 ല്‍ നിന്ന് 55,852 ആയി കുറഞ്ഞു. പ്രീഡിഗ്രിക്കാരയ തൊഴില്‍രഹിതരുടെ എണ്ണം കൂടുകയാണ് ചെയ്തത്.

പ്രൊഫഷണല്‍ തൊഴിലന്വേഷകരുടെ കൂട്ടത്തില്‍ മെഡിക്കല്‍ ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കൂടി. 2,374ല്‍ നിന്നും 3,575 ആയാണ് കൂടിയത്. എന്നാല്‍ മറ്റ് വിഭാഗങ്ങളില്‍ തൊഴില്‍ രഹിതരുടെ എണ്ണം കുറയുകയാണ് ചെയ്തത്.

എന്നാല്‍ പൊതു, സ്വകാര്യ മേഖലകളില്‍ പുതിയ ജോലി കിട്ടിയവരുടെ എണ്ണത്തില്‍ ഈ കുറവ് പ്രതിഫലിക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലയില്‍ലെ തൊഴിലുള്ളവരുടെ എണ്ണം 6,43,576ല്‍ നിന്നും 6,44,906 ആയാണ് കൂടിയത്. എന്നാല്‍ സ്വകാര്യ മേഖലയില്‍ ഇത് 5,97,779ല്‍ നിന്ന് 5,96,788 ആയി കുറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X