കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിവിയുടെ മരണം: രണ്ട് കത്തുകള്‍ കിട്ടി

  • By Staff
Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തമിഴ്സിനിമാ നിര്‍മ്മാതാവ് ജി.വി മരിയ്ക്കുന്നതിന് മുമ്പ് എഴുതിയ രണ്ട് കത്തുകള്‍ പൊലീസ് വീട്ടില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍ ഈ കത്തിലെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

സാമ്പത്തികപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെപ്പറ്റി കൂടുതല്‍ സൂചനകള്‍ കത്തിലുണ്ടാകാമെന്ന് കരുതുന്നു. തമിഴ് ചലച്ചിത്ര സംവിധായകന്‍ മണിരത്നത്തിന്റെ മൂത്ത സഹോദരനാണ് ജിവി എന്ന് വിളിക്കപ്പെടുന്ന ജി. വെങ്കിടേശ്വരന്‍.

ഇദ്ദേഹത്തെ മെയ് നാല് ഞായറാഴ്ച ചെന്നൈയിലെ വസന്ത്നഗറിലെ ശ്മശാനത്തില്‍ സംസ്കരിച്ചു. കാനഡയിലുള്ള മകന്‍ എത്തിയതിനെ തുടര്‍ന്നാണ് സംസ്കരച്ചടങ്ങുകള്‍ നടന്നത്.

നായകന്‍, ദളപതി, അഗ്നി നക്ഷത്രം, അഞ്ജലി തുടങ്ങി വന്‍വിജയം നേടിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ജിവി. 18ഓളം ചിത്രങ്ങള്‍ ജിവി നിര്‍മ്മിച്ചിട്ടുണ്ട്. ദളപതി വരെയുള്ള മണിരത്നത്തിന്റെ ചിത്രങ്ങളെല്ലാം നിര്‍മ്മിച്ചത് ജിവിയാണ്. പക്ഷെ ഏറ്റവും ഒടുവില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ അദ്ദേഹത്തിന് തുടര്‍ച്ചയായി നഷ്ടങ്ങള്‍ വരുത്തുകയായിരുന്നു. ഏയ് നീ റൊമ്പ അഴകായിരുക്കേ, തമിഴന്‍, ചൊക്കത്തങ്കം എന്നീ ഒടുവിലുത്തെ സിനിമകളെല്ലാം വന്‍ പരാജയങ്ങളായിരുന്നു.

അവസാന സിനിമകളിലൂടെ ഏതാണ് 10 കോടിയിലധികം നഷ്ടമുണ്ടായതായി പറയുന്നു. വടക്കേയിന്ത്യയിലെ ചില പണമിടപാടുകാരില്‍ നിന്നും പലിശയ്ക്ക് വന്‍തുക കടം വാങ്ങിയിരുന്നുവത്രെ. ചൊക്കത്തങ്കം എന്ന ചിത്രം നിര്‍മ്മിക്കാന്‍ തഞ്ചാവൂരിലെ തിയറ്റര്‍ പണയം വച്ചിരുന്നു.

ഈയിടെ രജനീകാന്തിന്റെ ബാബ എന്ന ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തതിലും ജിവിയ്ക്ക് വന്‍ ധനനഷ്ടമുണ്ടായി. സിനിമാരംഗത്ത് ആദ്യത്തെ പബ്ലിക് ലിമിറ്റഡ് കമ്പനിയായ ജിവി ഫിലിംസും വിചാരിച്ചപോലെ വിജയിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X