ബാങ്ക് ഇടപാട് തടസപ്പെടും
ദില്ലി: രാജ്യ വ്യാപകമായി മേയ് 21 നടക്കുന്ന പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 21 ബുധനാഴ്ച രാജ്യം മുഴുവന്‍ ബാങ്ക് ഇടപാടുകള്‍ തടസപ്പെടാന്‍ സാദ്ധ്യതയുണ്ട്. ബാങ്ക് മേഖലയിലെ ഒമ്പത് യൂണിയനുകളില്‍ അഞ്ചെണ്ണം പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബി ജെ പിയോടും കോണ്‍ഗ്രസിനോടും ആഭിമുഖ്യമുള്ള ബാങ്കിംഗ് രംഗത്തെ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
പണിമുടക്കെന്ന പേരില്‍ ഒരു ബന്ദുകൂടി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക, തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ടാണ് ഈ പണിമുടക്ക് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. പണിമുടക്കാണെന്നാണ് ഇതിന് പേരെങ്കിലും ഇത് ബന്ദായി മാറും.
മേയ് 20 ന് രാത്രി 12 മുതല്‍ 21 രാത്രി 12 വരെ 24 വരെയാണ് പണിമുടക്ക്. ഇടതുപക്ഷ പാര്‍ട്ടികളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. പണിമുടക്ക് വന്‍ വിജയമാക്കണമെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ആവശ്യ സര്‍വീസുകളെ പണിമുടക്ക് ബാധിയ്ക്കുകില്ലെന്ന് പതിവ് പോലെ യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
24 മണിയ്ക്കൂറുള്ള പണിമുടക്ക് സമയത്ത് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സഹകരിയ്ക്കണമെന്ന് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പണിമുടക്ക് കാരണം കേരളത്തില്‍ വാഹനങ്ങള്‍ ഒന്നും തന്നെ ഓടാന്‍ ഇടയില്ല. വാഹന ജീവനക്കാരും പണിമുടക്കുന്നുണ്ട്. പണിമുടക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാവുമെന്ന് സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications