Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ മുന്‍ മന്ത്രി കൊല്ലപ്പെട്ടു

ചെന്നൈ: മുന്‍ ഡിഎംകെ മന്ത്രിയും മുന്‍ രാജ്യസഭാംഗവുമായ ടി. കിറുട്ടിനന്‍ കൊല്ലപ്പെട്ടു. കെ.കെ. നഗറിലുള്ള അദ്ദേഹത്തിന്റെ വസതിയ്ക്കടുത്തുള്ള റോഡില്‍ വച്ചാണ് മെയ് 20 ചൊവാഴ്ച പുലര്‍ച്ചെ കൊല നടന്നത്.

പ്രഭാതത്തില്‍ നടക്കാനിറങ്ങിയ അദ്ദേഹം തിരിച്ച് വീട്ടിലേക്ക് കയറുന്നതിന് മുന്‍പാണ് റോഡില്‍ വച്ച് അക്രമികള്‍ അദ്ദേഹത്തെ വകവരുത്തിയത്. കിറുട്ടിനന്റെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്തത്തില്‍ വീണുകിടക്കുന്ന മന്ത്രിയെയാണ് കണ്ടത്. ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അദ്ദേഹത്തിന് ഭാര്യയും ഒരു മകനുമുണ്ട്. മകന്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നു.

മെയ് 20 ചൊവാഴ്ച പുലര്‍ച്ചെ അഞ്ചുമണിയ്ക്കും ആറ് മണിയ്ക്കും ഇടയിലായിരിക്കാം കൊല നടന്നതെന്ന് കരുതുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.

ഡിഎംകെയില്‍ കരുണാനിധിയുടെ മകന്‍ സ്റാലിന്റെ ഗ്രൂപ്പില്‍ പെട്ടയാളാണ് കിറുട്ടിനന്‍. ഡിഎംകെയുടെ ശിവഗംഗ, മധുര മേഖലകളുടെ ചുമതല കിറുട്ടിനനായിരുന്നു. കരുണാനിധിയുടെ തന്നെ മറ്റൊരു മകനും സ്റാലിന്റെ എതിര്‍ഗ്രൂപ്പുകാരനുമായ അഴഗിരിയുമായി കിറുട്ടിനന്‍ നല്ല ബന്ധത്തിലായിരുന്നില്ല. ഡിഎംകെയിലെ ഗ്രൂപ്പ് വഴക്ക് ഏറ്റവും മൂര്‍ച്ഛിച്ച സ്ഥലങ്ങളിലൊന്നാണിത്. മന്ത്രിയുടെ കൊലപാതകത്തിന് ഗ്രൂപ്പ്വഴക്കുമായി ബന്ധമുണ്ടോ എന്നറിയില്ല.

കഴിഞ്ഞ രാത്രിയില്‍ ഏറെ നേരം പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് പരിഹരിക്കാന്‍ കിറുട്ടിനന്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+