കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തേജകമരുന്ന്: ചെസ്സില്‍ പരിശോധനവേണ്ടെന്ന് ആനന്ദ്

  • By Staff
Google Oneindia Malayalam News

ദില്ലി: ഉത്തേജകമരുന്നിന്റെ പരിശോധന ചെസ്സില്‍ ആവശ്യമില്ലെന്ന് ഇന്ത്യയുടെ ഗ്രാന്റ് മാസ്റര്‍ വിശ്വനാഥന്‍ ആനന്ദ്. ജൂണ്‍ 10 ചൊവാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു ആനന്ദ്.

ചെസ്സില്‍ ഉത്തേജകമരുന്ന് പരിശോധന ഏര്‍പ്പെടുത്താനുള്ള തീരുമാനം ശോചനീയമാണ്. കാരണം ഉത്തേജകമരുന്നുകള്‍ക്ക് ചെസ്സ്കളിക്കാരന്റെ കഴിവ് വര്‍ധിപ്പിക്കാന്‍ ഒരു നിലയ്ക്കും കഴിയില്ല. - ആനന്ദ് പറഞ്ഞു.

ചെസ്സില്‍ ഒരു കളിക്കാരനും മറ്റൊരു കളിക്കാരന്റെ പ്രകടനത്തെച്ചൊല്ലി പരാതി പറയാറില്ല. അതുകൊണ്ട് തന്നെ മരുന്നുപരിശോധനയുടെ ആവശ്യവും വരുന്നില്ല. ചെസ്സിനെ ഒളിമ്പിക്സില്‍ ഒരിനമായി മാറ്റുന്നു എന്നതുകൊണ്ട് മാത്രം മരുന്നുപരിശോധനയുടെ ആവശ്യമില്ലെന്നും ആനന്ദ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X