കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് അന്വേഷണം: ലീഗ് ഇടപെടുന്നെന്ന്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് കൂട്ടക്കൊലയെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം മുസ്ലിം ലീഗിന്റെ ഇടപെടല്‍ മൂലം വഴിതെറ്റുന്നുവെന്ന് ആരോപണം.

കേസുമായി ബന്ധപ്പെട്ട് അറസ്റിലായവരില്‍ മിക്കവരും മുസ്ലിം ലീഗ് പ്രവര്‍ത്തകരായതിനാലാണ് അന്വേഷണത്തില്‍ മുസ്ലിം ലീഗ് ഇടപെടുന്നതെന്ന് ചില ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്‍ ഡി എഫുമായി ശക്തമായ ബന്ധമുള്ള ഇവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന വസ്തുത പുറത്തുവന്നാല്‍ പാര്‍ട്ടിയുടെ മതേതര പരിവേഷം തകരുമെന്ന് മുസ്ലിം ലീഗ് ഭയക്കുന്നു. ഒരു മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണ് മുസ്ലിം ലീഗിന്റെ മുഖം രക്ഷിക്കാന്‍ കേസന്വേഷണത്തില്‍ ഇടപെടുന്നത്.

ക്രൈബ്രാഞ്ച് പ്രസിദ്ധീകരിച്ച 15 പേരുടെ ലിസ്റിലുള്ളവര്‍ യഥാര്‍ഥത്തില്‍ അന്വേഷണസംഘത്തിന് കീഴടങ്ങിയതാണത്രെ. അന്വേഷണസംഘം അവകാശപ്പെടുന്നതുപോലെ ഇവരെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നില്ല. സംഭവത്തില്‍ ഒരു മുസ്ലിം ലീഗ് നേതാവിനുള്ള പങ്ക് മൂടിവയ്ക്കാന്‍ വേണ്ടിയാണത്രെ ഇതുചെയ്തത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അറസ്റിലായവരുടെ മൊഴിയില്‍ നിന്നാണ് നേതാവിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്. നേതാവിന്റെ ടെലഫോണ്‍ നമ്പര്‍ പോക്കറ്റ് ഡയറിയില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണമുണ്ടായില്ല. കേസിലെ പ്രധാന പ്രതികളായ മുഹമ്മദലി, മുഹമ്മദ് നാഫി, വിജില്‍, സക്കീര്‍ എന്നിവരെ ശരിയായ വിധത്തില്‍ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല.

അന്വേഷണം താമസിയാതെ അവസാനിപ്പിക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണസംഘത്തില്‍ സമ്മര്‍ദമുണ്ട്. മാറാട് കൂട്ടക്കൊല പ്രാദേശികമായ ഒരു സംഭവം മാത്രമാണെന്നും പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് ഇതില്‍ പങ്കില്ലെന്നും വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X