കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമണല്‍ഖനനം തിരക്കിട്ട് നടപ്പാക്കില്ല: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വേണ്ടത്ര പഠനത്തിന് ശേഷം മാത്രമേ ആലപ്പുഴയിലെ കരിമണല്‍ ഖനന പദ്ധതി നടപ്പാക്കൂ എന്ന് മത്സ്യബന്ധനമന്ത്രി കെ.വി. തോമസ്. ജൂണ്‍ 17 ചൊവാഴ്ച നിയമസഭയില്‍ പി.എസ്. സുപാല്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളികളുടെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. തീരദേശത്തെ മത്സ്യത്തൊഴിലാളികളുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തും. കരിമണല്‍ ഖനനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠനം നടത്തും. - അദ്ദേഹം പറഞ്ഞു.

65 ദിവസം നീളുന്ന ട്രോളിംഗ് കേരളത്തിന് സ്വീകാര്യമല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി 45 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത് മത്സ്യസമ്പത്ത് സംരക്ഷിയ്ക്കാന്‍ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. യന്ത്രബോട്ടുകളുടെ ഉടമകളുമായി സര്‍ക്കാര്‍ രഹസ്യധാരണയിലെത്തിയിട്ടുണ്ടെന്ന ആരോപണം മന്ത്രി നിഷേധിച്ചു. ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ട്രോളിംഗ് നിരോധനത്തോട് സഹകരിച്ചിട്ടുണ്ട്. - മന്ത്രി തോമസ് വ്യക്തമാക്കി.

തീരദേശത്ത് നിന്നും 22 കിലോമീറ്ററിനുള്ളില്‍ മത്സ്യബന്ധനം പാടില്ലെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം. അതിനപ്പുറം കേന്ദ്രത്തിന്റെ പ്രദേശമാണ്. ആരും മത്സ്യബന്ധനം നടത്തുന്നില്ലെന്നത് ഉറപ്പാക്കാന്‍ നാവികസേനയുടെയും കോസ്റ്ഗാര്‍ഡിന്റെയും സഹായം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. - മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X