Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷങ്ങള്‍ മുഖ്യമന്ത്രിയ്ക്കെതിരെ

ദില്ലി: ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിച്ച് അനര്‍ഹമായി പലതും നേടിയെടുക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു. ന്യൂനപക്ഷം എന്തെന്നും അവരെക്കുറിച്ച് ഭരണഘടനയില്‍ എന്തു പറയുന്നുവെന്നും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി എ.കെ. ആന്റണി സംസാരിക്കുന്നതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ മാര്‍ ബസേലിയസ് ആരോപിച്ചു.

സംരക്ഷിക്കപ്പെടാനുള്ള അവകാശമാണ് ന്യൂനപക്ഷങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെക്കുറിച്ച് എന്താണ് മുഖ്യമന്ത്രിയുടെ നിലപാട്, എന്താണ് മന്ത്രിമാരുടെ നിലപാട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. - അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങള്‍ കയ്യൂക്ക് കാണിച്ച് ഒന്നും നേടാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവ ബസേലിയസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ പറഞ്ഞു. ഈ പ്രസ്താവന വഴി മുഖ്യമന്ത്രി എന്ന സ്ഥാനത്തിന് അനര്‍ഹനായിരിക്കുകയാണ് ആന്റണിയെന്ന് സമസ്തകേരള ജം-ഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഉമ്മറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+